Widgets Magazine
19
Jun / 2018
Tuesday
Forex Rates:

1 aed = 18.54 inr 1 aud = 50.56 inr 1 eur = 79.09 inr 1 gbp = 90.24 inr 1 kwd = 225.25 inr 1 qar = 18.71 inr 1 sar = 18.16 inr 1 usd = 68.09 inr

ഞെട്ടലോടെ നാട്ടുകാര്‍... ഒരിടവേളയ്ക്കുശേഷം കവിടിയാര്‍ ഭാഗത്ത് മത്സരയോട്ടം തുടങ്ങിയോ? മത്സരയോട്ടത്തില്‍ പങ്കെടുത്ത് അപകടത്തെ തുടര്‍ന്ന് മുങ്ങിയ ബെന്‍സിനെ കുറിച്ച് ഒരുവിവരവുമില്ല

17 NOVEMBER 2017 11:28 PM IST
മലയാളി വാര്‍ത്ത

More Stories...

കാഞ്ഞങ്ങാട് റയില്‍വേ സ്‌റ്റേഷനില്‍ മുണ്ടുപൊക്കി ലൈംഗിക അവയവം കാണിച്ച നടത്തിയ ആള്‍ക്ക് വിദ്യാര്‍ത്ഥിനി കൊടുത്ത പണി എന്താണെന്ന് നോക്കൂ

അന്നവള്‍ ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; അവരൊക്കെ പാവങ്ങളാ സജീഷേട്ടാ; അവരുടെ ജീവിതം കേട്ടാല്‍ നമുക്ക് സങ്കടം വരും; നിപ വൈറസ് രക്തസാക്ഷി ലിനിയെ കുറിച്ച് ഭര്‍ത്താവിന് പറയാനുള്ളത് 

ജെസ്‌നയെ കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ നടന്നിരുന്നു; ചില സുപ്രധാന വിവരങ്ങള്‍ വീടിന് സമീപത്തെ പെട്ടിയില്‍ നിന്നും ലഭ്യമായി; കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ ഉണ്ടായി

നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ആവശ്യം തള്ളി കോടതി

കെവിൻ വധം: നീനുവിന്റെ ചികിത്സാരേഖകൾ എടുക്കാൻ അനുമതി

കേരളത്തെ നടുക്കിയ സംഭവമായിരുന്നു ഇന്നലെ പാതിരാത്രിയില്‍ തിരുവനന്തപുരത്ത് ഉണ്ടായത്. ഒരു യുവാവ് മൂന്ന് യുവതികള്‍ക്കൊപ്പം സഞ്ചരിച്ച കാര്‍ കവിടിയാര്‍ ഭാഗത്ത് മത്സരഓട്ടത്തിനിടെ ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ച് കോണ്‍ഗ്രീറ്റ് തൂണിനെ ഇടിച്ച് മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. അതില്‍ സഞ്ചരിച്ച യുവാവ് മരണമടയുകയും മൂന്ന് യുവതികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെകുറിച്ച് ദുരൂഹതയോറുകയാണ്. മത്സരഓട്ടോത്തില്‍ കൂടെയുണ്ടായിരുന്ന വേറൊരു കാറിനെപ്പറ്റി ഏതൊരു വിവരവും ഇല്ല. പലതരം കഥകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

അതേസമയം അപകടത്തില്‍ പെട്ട് മരിച്ച ആദര്‍ശും മറ്റ് പെണ്‍കുട്ടികളും സഹപാടികളായിരുന്നു. തിരുവനന്തപുരത്തെ കോളേജ് ഓഫ് ആര്‍ക്കിടെകിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഒരാള്‍. ഇരുവരും സെന്റ് തോമസ് സ്‌കൂളില്‍ പഠിച്ചിരുന്നു. അപകടത്തില്‍പ്പെട്ട മറ്റ് യുവതികളും ഇതേ കോളേജിലെ വിദ്യാര്‍ത്ഥിനികളായിരുന്നുവെന്നാണ് സൂചന. തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയുടെ മകളാണ് ഒരു പെണ്‍കുട്ടി.

ബെന്‍സ് കാറുമായി മത്സരയോട്ടത്തിലായിരുന്നു ആദര്‍ശിന്റെ വാഹനമെന്നാണ് പുറത്തുവരുന്ന സൂചന. അമിത വേഗതയില്‍ പാഞ്ഞു വന്ന കാര്‍ ഓട്ടോയില്‍ തട്ടി നിയന്ത്രണം വിട്ടു. ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു. അല്ലായിരുന്നുവെങ്കില്‍ തൊട്ടടുത്ത കഫേ കോഫി ഡേ എന്ന കടയിലേക്ക് ഇടിച്ചു കയറുമായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. രാത്രിയിലും കടയ്ക്ക് പുറത്ത് നിരവധി പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു.
പോസ്റ്റില്ലായിരുന്നുവെങ്കില്‍ അപടകത്തിന്റെ ആഘാതം കൂടുമായിരുന്നു. ഈ കാറിനൊപ്പം മിന്നി പാഞ്ഞ ബെന്‍സിനെ കുറിച്ച് ആര്‍ക്കും വിവരമില്ല. രാജ് ഭവനും മന്ത്രി മന്ത്രിരങ്ങളുമുള്ള രാജവീഥിയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. അതുകൊണ്ട് തന്നെ കാറിന്റെ നമ്പര്‍ കണ്ടെത്താനും കഴിയുന്നില്ല.
അപകടമുണ്ടായാലും അതിനെ തരണം ചെയ്യാനുള്ള അത്യാധുനിക സംവിധാനമുള്ള കാറിലായിരുന്നു ആദര്‍ശിന്റെ യാത്ര. പുത്തന്‍ ആഡംബര സ്‌കോഡ ഒക്ടാവിയ കാറാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞദിവസം എറണാകുളത്ത് താത്കാലിക രജിസ്ട്രഷന്‍ നടത്തി റോഡിലിറക്കിയതാണ് കാര്‍. സീറ്റ് ബെല്‍റ്റ് അദര്‍ശ് ഇട്ടിരുന്നില്ലെന്നാണ് സൂചന. അതാണ് ആദര്‍ശിന്റെ ജീവനെടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക വലിയിരുത്തല്‍.

കാറിലുണ്ടായിരുന്ന യുവതികളില്‍ മുന്നിലുണ്ടായിരുന്ന ആള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. അതുകൊണ്ട് മാത്രം ഗുരുതര പരിക്ക് ഈ കുട്ടിക്കുണ്ടായില്ല. കാറിലുണ്ടായിരുന്ന പെണ്‍കുട്ടികളെ പൊലീസെത്തി പുറത്തെടുത്തെങ്കിലും ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന ആദര്‍ശ് കാറിനുള്ളില്‍ കുടുങ്ങിപ്പോയി. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ആദര്‍ശിനെ പുറത്തെടുത്തത്.

കാറുമായി മത്സരിച്ചോടിയ ബെന്‍സ് ഇതിനകം വേഗത്തില്‍ ഓടിച്ചുപോയിരുന്നു. ഇത് കണ്ടെത്താന്‍ പൊലീസ് ഒരു നടപടിയും എടുത്തതുമില്ല. തലസ്ഥാനത്തെ വമ്പന്‍ ബിസിനസ്സുകാരുടെ ആരെങ്കിലുമാകാം കാര്‍ ഓടിച്ചിരുന്നതെന്നാണ് സൂചന. അതുകൊണ്ടാണ് പൊലീസ് അന്വേഷണം വഴി തെറ്റുന്നതെന്നാണ് സൂചന.
താത്കാലിക രജിസ്‌ട്രേഷനിലുള്ള കാര്‍ അമിതവേഗതയിലെത്തി ഓട്ടോയില്‍ ഇടിച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലുമിടിച്ച് തലകീഴായി മറിയുകയായിരുന്നു. രണ്ട് കാറുകള്‍ മത്സരിച്ച് ഓടുന്നതിനിടെയാണ് അപകടം എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയിലാണ് കാര്‍ ആദ്യം ഇടിച്ചത്. ഓട്ടോ റിക്ഷ ഡ്രൈവറായ ശശികുമാറിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കാര്‍ പൂര്‍ണമായും തകര്‍ന്നു. ഈ ഭാഗത്ത് കാറുകളുടെയും ബൈക്കുകളുടെയും മത്സര ഓട്ടം പതിവായിരുന്നു. ഇതിനെതിരെ പരാതി ഉയരുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തതോടെ മത്സരയോട്ടം കുറച്ച് കാലമായി ഉണ്ടായിരുന്നില്ല. എന്നാല്‍ വീണ്ടും ഇത് സജീവമായി. ആഡംബരക്കാറുകളില്‍ ചീറിപായുന്നത് വലിയ വീട്ടിലെ കുട്ടികളായിരുന്നു. അതുകൊണ്ട് തന്നെ പൊലീസ് എല്ലാത്തിനും മൗനാനുവാദം നല്‍കി.


ഇതിനിടെയാണ് വെള്ളയമ്പലം മുതല്‍ കവടിയാര്‍ വരെയുള്ള സിസിടിവികള്‍ പ്രവര്‍ത്തന രഹിതമാണെന്ന സൂചനകള്‍ വരുന്നതും. ഗവര്‍ണ്ണറുടെ ഔദ്യോഗികവസതിയിലേക്കുള്ള പ്രധാന റോഡാണിത്. നിരവധി മന്ത്രിമന്ദിരങ്ങളുണ്ട്. ഇവിടെയാണ് അപകടകരമായ രീതിയില്‍ കാറുകള്‍ ചീറിപായുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഉപാധികളോടെ അനുമതി; കുവൈത്ത് സര്‍ക്കാറിന്റെ അംഗീകൃത അല്‍ ദൂറ കമ്പിനി വഴി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്ക് 2500  (14 minutes ago)

കുവൈത്തില്‍ മലയാളികളുടെ പണതട്ടിപ്പ് തുടര്‍ക്കഥയാവുന്നു; കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; തട്ടിപ്പിന് ഇരയായിരിക്കുന്നവരിലും മലയാളികളാണ് ഏറെയും  (44 minutes ago)

കാഞ്ഞങ്ങാട് റയില്‍വേ സ്‌റ്റേഷനില്‍ മുണ്ടുപൊക്കി ലൈംഗിക അവയവം കാണിച്ച നടത്തിയ ആള്‍ക്ക് വിദ്യാര്‍ത്ഥിനി കൊടുത്ത പണി എന്താണെന്ന് നോക്കൂ  (1 hour ago)

തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഫിലിം ഫെയര്‍ അവാര്‍ഡ് ബഹിഷ്‌കരിച്ചു  (1 hour ago)

ഫാദേഴ്‌സ് ഡേയില്‍ വെറൈറ്റിക്കായി സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അസഭ്യവര്‍ഷം: വേദനയോടെ സണ്ണി ലിയോണ്‍  (1 hour ago)

അന്നവള്‍ ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; അവരൊക്കെ പാവങ്ങളാ സജീഷേട്ടാ; അവരുടെ ജീവിതം കേട്ടാല്‍ നമുക്ക് സങ്കടം വരും; നിപ വൈറസ് രക്തസാക്ഷി ലിനിയെ കുറിച്ച് ഭര്‍ത്താവിന് പറയാനുള്ളത്   (1 hour ago)

ജെസ്‌നയെ കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ നടന്നിരുന്നു; ചില സുപ്രധാന വിവരങ്ങള്‍ വീടിന് സമീപത്തെ പെട്ടിയില്‍ നിന്നും ലഭ്യമായി; കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ ഉണ്ടായി  (2 hours ago)

മലയാളത്തിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഹണിറോസ്  (2 hours ago)

ലുക്കാക്കുവിന്റെ ഇരട്ടഗോളില്‍ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം; പാനമയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്  (2 hours ago)

ബ്രസീലിയന്‍ താരം നെയ്മറിന്റെ കാമുകി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്  (2 hours ago)

നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ആവശ്യം തള്ളി കോടതി  (2 hours ago)

കെവിൻ വധം: നീനുവിന്റെ ചികിത്സാരേഖകൾ എടുക്കാൻ അനുമതി  (4 hours ago)

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു  (4 hours ago)

യു എ ഇ യിൽ ഒരു വര്‍ഷത്തേയ്ക്ക് റെസിഡന്‍സി വിസ പ്രഖ്യാപിച്ചു; മടക്കം യുദ്ധ-ദുരന്ത ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമായതിനു ശേഷം  (4 hours ago)

എ​ഡി​ജി​പി​യു​ടെ മ​ക​ളു​ടെ പ​രാ​തി വ്യാ​ജ​മെ​ന്ന് തെ​ളി​ഞ്ഞാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി  (5 hours ago)

Malayali Vartha Recommends