Widgets Magazine
23
Feb / 2018
Friday

ജനനേന്ദ്രിയം ഛേദിച്ച കേസിലെ യുവതിയും യുവാവും കോടതിയിൽ ഒന്നിച്ചു.

18 NOVEMBER 2017 05:25 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം പോത്തൻകോട് ഭാഗത്ത് കാർ കത്തിയമർന്നു... ജനവാസമില്ലാത്ത വഴിയിൽ കണ്ടെത്തിയ കാർ പൂർണ്ണമായും കത്തി നശിച്ചു; മൃതദേഹവും പൂർണമായി വെന്തെരിഞ്ഞു... സംഭവത്തിൽ ദുരൂഹത

ഷുഹൈബ് കൊലപാതകം: പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും

ക്രൂരമായി ആഞ്ഞു വെട്ടുമ്പോഴും വേദനകൊണ്ട് പുളഞ്ഞ ഷുഹൈബ് അക്രമികളുടെ കാലിൽ ബലമായി പിടിച്ചു... നിലത്ത് ഇരുന്നു പോയ കൊലയാളി സംഘം നീറുന്ന പകയിൽ ഷുഹൈബിനെ ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു... ഷുഹൈബ് വധത്തിൽ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ...

സൂര്യാഘാതം: പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേള

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്‌ കമ്പനിയില്‍ വന്‍ അഗ്‌നിബാധ, ലക്ഷങ്ങളുടെ നാശനഷ്ടം

കൊച്ചി: കുറ്റിപ്പുറത്ത് ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിലുൾപ്പെട്ട യുവാവും യുവതിയും ഹൈകോടതിയിൽ ഒരുമിച്ചു. യുവതി നൽകിയ ഹേബിയസ്​ കോർപസ്​ ഹരജിയിൽ ഹാജരായ ഇരുവരും ഒന്നിച്ചു ജീവിക്കാൻ താൽപര്യപ്പെടുന്നതായി കോടതിയെ അറിയിക്കുകയായിരുന്നു. യുവാവ് ത​​െൻറ ഭര്‍ത്താവാണെന്നും അദ്ദേഹത്തി​​െൻറ വീട്ടുകാര്‍ നിയമവിരുദ്ധമായി തടങ്കലിലാക്കിയെന്നും വ്യക്​തമാക്കിയായിരുന്നു​ യുവതി കോടതിയെ സമീപിച്ചത്​. ജനനേന്ദ്രിയം യുവതി ഛേദിച്ചതല്ലെന്നും ആക്‌സ്​മികമായി മുറിവ് സംഭവിച്ചതാണെന്നും അവരുടെ കൂടെ ജീവിക്കാനാണ് താല്‍പര്യമെന്നും യുവാവ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി ഇരുവരെയും ഇഷ്​ടത്തിന്​ വിടുകയായിരുന്നു.തുടക്കം മുതൽ ആശയകുഴപ്പത്തിലായ പോലീസ് തടിയൂരി.

സെപ്റ്റംബര്‍ 21നാണ് കുറ്റിപ്പുറത്തെ ലോഡ്ജില്‍ മലപ്പുറം പുറത്തൂര്‍ സ്വദേശി യുവാവിന് ജനനേന്ദ്രിയത്തില്‍ മുറിവേറ്റത്. ലോഡ്​ജ്​ അധികൃതരെ വിവരമറിയിച്ചശേഷം യുവതി തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചു. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കാന്‍ ശ്രമിച്ചതിന് യുവാവി​​െൻറ ജനനേന്ദ്രിയം മുറിച്ചെന്നാണ്​ പ്രചരിച്ചത്​. സംഭവത്തെ തുടർന്ന്​ പെരുമ്പാവൂര്‍ സ്വദേശിയായ യുവതി ജയിലിലായി. പിന്നീട്​ ജാമ്യത്തിലിറങ്ങിയ ശേഷമാണ്​ ഹേബിയസ്​ കോർപസ്​ ഹരജി നൽകിയത്​.
പുത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിനെയാണ് മുക്കാല്‍ഭാഗം ജനനേന്ദ്രിയം അറ്റനിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തു. തന്നെ വഞ്ചിച്ച് യുവാവ് മറ്റൊരു വിവാഹത്തിന് തയ്യാറായതോടെയാണ് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നുവെന്ന് ഭാര്യയായ യുവതി മൊഴി നല്‍കി. വളാഞ്ചേരി ലോഡ്ജ് മുറിയില്‍ വച്ചാണ് സംഭവം ഉണ്ടായത്. വിവാഹമോചിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതി ആദ്യ വിവാഹമോചനത്തിനുശേഷമായിരുന്നു യുവാവുമായുള്ള പ്രണയവും രഹസ്യ വിവാഹവും. എന്നാല്‍ ഇര്‍ഷാദ് മറ്റൊരു വിവാഹത്തിന് തയ്യാറായതോടെയാണ് യുവതി രഹസ്യമായി ലോഡ്ജ്മുറിയില്‍ വിളിച്ചു വരുത്തി കൃത്യം നിര്‍വഹിച്ചത്. ഹോട്ടലിലെ ജീവനക്കാരാണ് യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോയത്.

ഏപ്രില്‍ 12ന് പാലക്കാട്ടെ ഒരു ഖാസിയുടെ കാര്‍മികത്വത്തില്‍ വിവാഹം കഴിച്ചതായാണ്​ യുവതി ഹരജിയിൽ അവകാശപ്പെട്ടിരിന്നത്. വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തു. ഏപ്രിലില്‍ തന്നെ യുവാവ് കുവൈത്തിലേക്ക് പോയി. മടങ്ങിയെത്തിയ യുവാവും യുവതിയും കുറ്റിപ്പുറത്തെ ലോഡ്ജില്‍ ദിവസങ്ങളോളം മുറിയെടുത്തു തങ്ങി. വീട്ടുകാരുമായുള്ള പ്രശ്‌നം തീർക്കാനായിട്ടില്ലെന്ന്​ യുവാവ്​ അറിയിച്ചതോടെ ദുഃഖിതയായ യുവതി ​േബ്ലഡ് കൊണ്ടു കൈമുറിക്കാന്‍ തുനിഞ്ഞെന്നും ഇത്​ തടയാന്‍ ശ്രമിച്ചപ്പോള്‍ ജനനേന്ദ്രിയത്തില്‍ മുറിവേൽക്കുകയായിരുന്നുവെന്നുമാണ്​ യുവാവ്​ കോടതി​െയ അറിയിച്ചത്​.

സ്​റ്റേഷന്‍ ജാമ്യത്തില്‍ ഇറങ്ങിയ തനിക്കെതിരെ ​െപാലീസ് പുതിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തെന്നും നാലു ദിവസം ജയിലിലടച്ചെന്നും യുവതിയുടെ ഹരജിയിൽ പറയുന്നു. യുവാവിനെയോ ബന്ധുക്കളെയോ കാണരുതെന്ന നിര്‍ദേശത്തോടെയാണ് മജിസ്‌ട്രേറ്റ് ജാമ്യം നല്‍കിയതെങ്കിലും ആശുപത്രിയില്‍ നിന്നിറങ്ങിയ യുവാവ് ഒരുമിച്ച് ജീവിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാര്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും യുവാവ് അറിയിച്ചു. അവസാനമായി ഫോണില്‍ ബന്ധപ്പെടുന്നത് നവംബര്‍ ആറിനാണ്. ഇതിനുശേഷം വിവരമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി  (6 minutes ago)

തിരുവനന്തപുരം പോത്തൻകോട് ഭാഗത്ത് കാർ കത്തിയമർന്നു... ജനവാസമില്ലാത്ത വഴിയിൽ കണ്ടെത്തിയ കാർ പൂർണ്ണമായും കത്തി നശിച്ചു; മൃതദേഹവും പൂർണമായി വെന്തെരിഞ്ഞു... സംഭവത്തിൽ ദുരൂഹത  (9 minutes ago)

4ജി വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നു റിപ്പോര്‍ട്ട്  (14 minutes ago)

സ്‌പെയിനിലെ ബില്‍ബാവോയില്‍ യൂറോപ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു  (23 minutes ago)

ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനു പാക്കിസ്ഥാന് ഉടന്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി   (38 minutes ago)

ഷുഹൈബ് കൊലപാതകം: പ്രതികളുടെ  (43 minutes ago)

സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതകള്‍ തുടരവേ ബെഞ്ചുകള്‍ തമ്മില്‍ പഴയ ഉത്തരവിന്റെ പേരില്‍ വീണ്ടും ഏറ്റുമുട്ടല്‍  (44 minutes ago)

ക്രൂരമായി ആഞ്ഞു വെട്ടുമ്പോഴും വേദനകൊണ്ട് പുളഞ്ഞ ഷുഹൈബ് അക്രമികളുടെ കാലിൽ ബലമായി പിടിച്ചു... നിലത്ത് ഇരുന്നു പോയ കൊലയാളി സംഘം നീറുന്ന പകയിൽ ഷുഹൈബിനെ ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു... ഷുഹൈബ് വധത്തിൽ  (48 minutes ago)

ബാഗ്ദാദിലെ ഇന്ത്യന്‍ നയന്ത്രകാര്യാലയത്തിന് സിആര്‍പിഎഫ് കമാന്‍ഡോസിന്റെ സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന  (50 minutes ago)

സൂര്യാഘാതം: പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേള  (57 minutes ago)

''ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''; രജിത് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു...    (57 minutes ago)

യൂണിസെഫ് ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ജസ്റ്റിന്‍ ഫോര്‍സിത് രാജിവച്ചു  (1 hour ago)

എന്റമ്മോ ഇതൊരു വല്ലാത്ത കൂട്ടത്തല്ലാ... കുട്ടികളുടെ വഴക്ക് തീര്‍ക്കാനായി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...  (1 hour ago)

അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും,ഗര്‍ഭിണിയാകാതിരിക്കാന്‍ ഗുളിക നല്‍കും,  (1 hour ago)

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്‌ കമ്പനിയില്‍ വന്‍ അഗ്‌നിബാധ, ലക്ഷങ്ങളുടെ നാശനഷ്ടം  (1 hour ago)

Malayali Vartha Recommends