അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകനെ ബാര്‍ അസോസിയേഷന് മൂത്രപ്പുരയില്‍ പൂട്ടിയിട്ടു
അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകനെ ബാര്‍ അസോസിയേഷന് മൂത്രപ്പുരയില്‍ പൂട്ടിയിട്ടു. ചാവക്കാട് സ്വദേശിയായ അഭിഭാഷകനാണ് ദുരനുഭവം. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിട്ട.എസ്.ഐ മോഹന്റെ ജാമ്യ ഹര്‍ജിയില്‍ പറവൂര്‍ മുന്‍സിഫ് കോടതിയില്‍ വാദം തുടങ്ങും മുമ്പാണ് സംഭവം.
ബാര്‍ അസോസിയേഷന് മൂത്രപ്പുരയില്‍ അഭിഭാഷകന് കയറിയ ഉടനെ പുറത്തു നിന്ന് പൂട്ടുകയായിരുന്നു. വ്യാഴാഴ്ച ജാമ്യ ഹര്‍ജി നല്ക്കാനെത്തിയപ്പോഴും അഭിഭാഷകനെ മറ്റ് അഭിഭാഷകര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ പ്രതിഷേധക്കാരെ അനുനയിപ്പിച്ച് ശേഷമാണ് മൂത്രപ്പുരയുടെ വാതില്‍ തുറന്നു കൊടുത്തത്. കോടതിയില്‍ ഹാജരായ ശേഷം അഭിഭാഷകന് വിവരം ജഡ്ജിയെ ധരിപ്പിച്ചു.
ചേമ്പറിലേയ്ക്ക് വിളിപ്പിച്ച് പരാതി എഴുതി വാങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ജഡ്ജി തന്നെ പൊലീസിനെ വിളിച്ചു വരുത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധിച്ച ശേഷം വിദഗ്ദ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha