കൊച്ചിയില്‍ നാവിക സേനയുടെ ആളില്ലാ ഡ്രോണ്‍ വിമാനം തകര്‍ന്നു വീണു
കൊച്ചിയില്‍ നാവിക സേനയുടെ ആളില്ലാ ഡ്രോണ്‍ വിമാനം തകര്‍ന്നു വീണു. നിരീക്ഷണ പറക്കലിനിടെയാണ് വെല്ലിങ്ടണ്‍ ഐലന്റില്‍ വിമാനം തകര്‍ന്നു വീണത്.
യന്ത്രത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് നാവിക സേനയുടെ പ്രാഥമിക നിഗമനം. എന്നാല്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് നാവിക സേനയുടെ വിമാനത്താവളത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിമാനം ഇറങ്ങാനിരിക്കെയാണ് ഈ അപകടം എന്നതും ഗൗരവമാണ്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചി സന്ദര്‍ശിക്കാനിരിക്കെ അപകടം ഗൗരവമായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണുന്നത്. വെല്ലിങ്ടണ്‍ ഐലന്‍ഡിന് സമീപമുള്ള ഇന്ധന ടാങ്കിനടുത്ത് ഡ്രോണ്‍ തകര്‍ന്നു വീണത് മേഖലയില്‍ ആശങ്കയിലാഴ്ത്തി.
കടലില്‍ നിരീക്ഷണം നടത്താന്‍ ഉപയോഗിക്കുന്ന ഈ ഡ്രോണ്‍ വിമാനം റിമോര്‍ട്ട് കണ്ട്രോളിലൂടെ തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ നീയന്ത്രിക്കാന്‍ കഴിയുന്നതാണ്. സംഭവത്തെ തുടര്‍ന്ന് നാവിക സേന ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha