പുരുഷവേഷം ധരിച്ച് ശബരിമല ദർശനം മുപ്പത്തൊന്ന് വയസ്സുകാരിക്ക് പിന്നാലെ പതിനഞ്ചുകാരിയുടെ മല ചവിട്ടൽ
പുരുഷവേഷം ധരിച്ച് ശബരിമല ദർശനത്തിനെത്തിയ പതിനഞ്ചുകാരിയെ പൊലീസ് പിടികൂടി. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ നിന്നെത്തിയ സംഘത്തിൽപെട്ട മധു നന്ദിനിയെയാണ് പമ്പ ഗാർഡ് റൂമിന് മുന്നിൽ വച്ച് സംശയം തോന്നിയ ദേവസ്വം വനിതാ ജീവനക്കാർ തടഞ്ഞ ശേഷം പൊലീസിനെ ഏല്പിച്ചത്. സംശയം തോന്നാതിരിക്കാൻ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് പെൺകുട്ടി നടന്നിരുന്നത്.
കഴിഞ്ഞ ദിവസം 31 വയസുകാരി സന്നിധാനത്ത് എത്തിയത് വിവാദമായതിനെ തുടർന്ന് ബോർഡ് പരിശോധന കർശനമാക്കാൻ ദേവസ്വം വനിതാ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു.
https://www.facebook.com/Malayalivartha