Widgets Magazine
23
Feb / 2018
Friday

വിവാഹം കഴിഞ്ഞയുടന്‍ കല്യാണ വിശേഷം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന് എട്ടിന്റെ പണി കിട്ടി

21 NOVEMBER 2017 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം പോത്തൻകോട് ഭാഗത്ത് കാർ കത്തിയമർന്നു... ജനവാസമില്ലാത്ത വഴിയിൽ കണ്ടെത്തിയ കാർ പൂർണ്ണമായും കത്തി നശിച്ചു; മൃതദേഹവും പൂർണമായി വെന്തെരിഞ്ഞു... സംഭവത്തിൽ ദുരൂഹത

ഷുഹൈബ് കൊലപാതകം: പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും

ക്രൂരമായി ആഞ്ഞു വെട്ടുമ്പോഴും വേദനകൊണ്ട് പുളഞ്ഞ ഷുഹൈബ് അക്രമികളുടെ കാലിൽ ബലമായി പിടിച്ചു... നിലത്ത് ഇരുന്നു പോയ കൊലയാളി സംഘം നീറുന്ന പകയിൽ ഷുഹൈബിനെ ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു... ഷുഹൈബ് വധത്തിൽ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ...

സൂര്യാഘാതം: പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേള

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്‌ കമ്പനിയില്‍ വന്‍ അഗ്‌നിബാധ, ലക്ഷങ്ങളുടെ നാശനഷ്ടം

വര്‍ക്കലയില്‍ ആദ്യ രാത്രിക്ക് മുമ്പേ നവവരന്‍ അഴിക്കുള്ളിലായി. വിവാഹദിവസം രാത്രിയില്‍ ഭാര്യാഗൃഹത്തില്‍ നിന്നാണ് പിടികൂടുകയായത്. പാരിപ്പള്ളി നെട്ടയംചേരിയില്‍ വേളമാനുര്‍ ഇര്‍ഷാദ് മന്‍സിലില്‍ ഇന്‍ഷാദ് (29) ആണ് വിവാഹ ദിവസം പീഡനക്കേസില്‍ അഴിക്കുള്ളിലായത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി കഴക്കൂട്ടത്ത് ഹോട്ടലിലും വര്‍ക്കലയിലെ റിസോര്‍ട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹവാര്‍ത്ത ഫെയ്‌സ് ബുക്കിലൂടെ അറിഞ്ഞ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവാഹദിവസം ഭാര്യാഗൃഹത്തില്‍നിന്ന് രാത്രി ഒമ്പതോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

കഴക്കൂട്ടത്തെ ഹോട്ടലില്‍ ഫെബ്രുവരിയിലും വര്‍ക്കല പാപനാശത്തെ റിസോര്‍ട്ടില്‍ ജൂലൈയിലുമായിരുന്നു പീഡനം. ഇതിന് ശേഷം പ്രതി വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറി. കടയ്ക്കല്‍ സ്വദേശിനിയെയാണ് വിവാഹം ചെയ്തത്. മുസ്ലിം ആചാര പ്രകാരം വിവാഹ ദിവസം വധുവിന്റെ വീട്ടിലാണ് താമസം. ഈ വീട്ടിലേക്ക് തീര്‍ത്തും അപ്രതീക്ഷിതമായി പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രി ഒന്‍പത് മണിയോടെയാണ് പൊലീസെത്തിയത്.

ഗള്‍ഫിലായിരുന്നു ഇന്‍ഷാദിന് ജോലി. ഈ വര്‍ഷം ആദ്യമാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇടവ സ്വദേശിനിയുമായുള്ള ബന്ധം അതിന് ശേഷമാണ് ഫെയ്‌സ് ബുക്കിലൂടെ തുടങ്ങിയത്. കഴകൂട്ടത്തെ അല്‍സാജിലും പാപനാശത്തെ റിസോര്‍ട്ടിലും തന്നെ കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. വിവാഹം ഫെയ്‌സ് ബുക്കിലൂടെ അറിഞ്ഞ ഉടന്‍ യുവതി പരാതിയുമായെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

തനിക്ക് ബിസിനസ്സാണെന്ന് പറഞ്ഞാണ് ഇന്‍ഷാദ് പെണ്‍കുട്ടിയെ വലയിലാക്കിയതും പറ്റിച്ചതും. വഞ്ചിച്ചതറിഞ്ഞ പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നു. ഇതിനിടെയാണ് ഇന്‍ഷാദിന്റെ വിവാഹ ഫോട്ടോകള്‍ ഫെയ്‌സ് ബുക്കിലെത്തിയത്. ഇന്‍ഷാദിന്റെ സുഹൃത്തുക്കളും കല്ല്യാണ ഫോട്ടോ എഫ് ബിയില്‍ ഇട്ടിരുന്നു. ഇന്‍ഷാദും തന്റെ വിവാഹം കഴിഞ്ഞ വിവരം മുഖ പുസ്തകത്തില്‍ ഇട്ടു. ഇത് കണ്ടപ്പോള്‍ വീട്ടുകാരുടെ കൂടെ നിര്‍ദ്ദേശാനുസരണമാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നാണ് സൂചന.വ
വര്‍ക്കല സിഐ പി വി രമേഷ്‌കുമാര്‍, അയിരൂര്‍ എസ്‌ഐ കെ ഷിജി, ഗ്രേഡ് എസ്‌ഐ കെ ഉണ്ണി, സിപിഒമാരായ ബിജു, ഹരി, സിബി, ഹരീഷ് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം പോത്തൻകോട് ഭാഗത്ത് കാർ കത്തിയമർന്നു... ജനവാസമില്ലാത്ത വഴിയിൽ കണ്ടെത്തിയ കാർ പൂർണ്ണമായും കത്തി നശിച്ചു; മൃതദേഹവും പൂർണമായി വെന്തെരിഞ്ഞു... സംഭവത്തിൽ ദുരൂഹത  (1 minute ago)

4ജി വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നു റിപ്പോര്‍ട്ട്  (6 minutes ago)

സ്‌പെയിനിലെ ബില്‍ബാവോയില്‍ യൂറോപ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു  (15 minutes ago)

ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനു പാക്കിസ്ഥാന് ഉടന്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി   (30 minutes ago)

ഷുഹൈബ് കൊലപാതകം: പ്രതികളുടെ  (35 minutes ago)

സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതകള്‍ തുടരവേ ബെഞ്ചുകള്‍ തമ്മില്‍ പഴയ ഉത്തരവിന്റെ പേരില്‍ വീണ്ടും ഏറ്റുമുട്ടല്‍  (36 minutes ago)

ക്രൂരമായി ആഞ്ഞു വെട്ടുമ്പോഴും വേദനകൊണ്ട് പുളഞ്ഞ ഷുഹൈബ് അക്രമികളുടെ കാലിൽ ബലമായി പിടിച്ചു... നിലത്ത് ഇരുന്നു പോയ കൊലയാളി സംഘം നീറുന്ന പകയിൽ ഷുഹൈബിനെ ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു... ഷുഹൈബ് വധത്തിൽ  (40 minutes ago)

ബാഗ്ദാദിലെ ഇന്ത്യന്‍ നയന്ത്രകാര്യാലയത്തിന് സിആര്‍പിഎഫ് കമാന്‍ഡോസിന്റെ സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന  (42 minutes ago)

സൂര്യാഘാതം: പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേള  (49 minutes ago)

''ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''; രജിത് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു...    (49 minutes ago)

യൂണിസെഫ് ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ജസ്റ്റിന്‍ ഫോര്‍സിത് രാജിവച്ചു  (1 hour ago)

എന്റമ്മോ ഇതൊരു വല്ലാത്ത കൂട്ടത്തല്ലാ... കുട്ടികളുടെ വഴക്ക് തീര്‍ക്കാനായി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...  (1 hour ago)

അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും,ഗര്‍ഭിണിയാകാതിരിക്കാന്‍ ഗുളിക നല്‍കും,  (1 hour ago)

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്‌ കമ്പനിയില്‍ വന്‍ അഗ്‌നിബാധ, ലക്ഷങ്ങളുടെ നാശനഷ്ടം  (1 hour ago)

നമ്മുടെ കുഞ്ഞുങ്ങളെ സൂക്ഷിക്കുക! കട്ടപ്പനയിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം  (1 hour ago)

Malayali Vartha Recommends