എകെ ശശീന്ദ്രന് വീണ്ടും മന്ത്രിയാകുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്; ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല
എകെ ശശീന്ദ്രന് വീണ്ടും മന്ത്രിയാകുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ അത് തീരുമാനിക്കേണ്ടത് താന്‍ ഒറ്റയ്ക്കല്ല. കൂട്ടായി തീരുമാനിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജസ്റ്റീസ് പി.എസ് ആന്റണി കമ്മീഷന് റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ച വിവരം വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കവേയാണ് പിണറായി നിലപാട് അറിയിച്ചത്.
മുഖ്യമന്ത്രിയുടെ പിന്തുണയില്‍ സന്തോഷമുണ്ടെന്ന് ശശീന്ദ്രന് പ്രതികരിച്ചു. തന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിന് കാരണമായ ഫോണ്‍വിളി വിവാദത്തില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ല. താന്‍ ആരെയും സംശയിക്കുന്നില്ല. രാഷ്ട്രീയഗൂഢാലോചന ഉള്ളതായി മുഖ്യമന്ത്രി പറയുന്നത് കേട്ടു. അതാണ് അവര്‍ അന്വേഷിക്കുന്നത്. ഞാന്‍ ആരേയും സംശയിക്കുന്നില്ലെന്നും ശശീന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെയും പൊതുസമൂഹത്തിന്റേയും മാധ്യമങ്ങളുടെയും പിന്തുണയില്‍ സന്തോഷമുണ്ട്.
ക്രൂശിക്കപ്പെട്ടതാണെന്ന് പരിതപിക്കാനില്ല. കമ്മീഷന് ശിപാര്‍ശകള്‍ നടത്തിയ ശേഷം അതിനെകുറിച്ച് കൂടുതല്‍ പറയുന്നില്ല. മന്ത്രിസ്ഥാനത്തിന്റെ കാര്യം പാര്‍ട്ടിയും മുന്നണിയുമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രവര്‍ത്തിയില്‍ ധാര്‍മികതയില്ല എന്ന് പ്രതിപക്ഷ നേതാവ് പറയുന്നതില്‍ എന്തെങ്കിലൂം യുക്തിയുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം.
അത്തരമൊരു ആക്ഷേപം വന്നപ്പോള്‍ തന്നെ അന്വേഷണം നടക്കട്ടെ, റിപ്പോര്‍ട്ട് വരട്ടെ എന്ന തീരുമാനം എടുക്കാമായിരുന്നു. എന്നാല്‍ അന്വേഷണം നടക്കുമ്പോള്‍ അധികാരത്തില്‍ തുടരാനില്ല എന്ന നിലപാടാണ് താന്‍ എടുത്തത്. അത്തരമൊരു മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ശശീന്ദ്രന് മന്ത്രിയാകുന്നതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും വിമര്‍ശിച്ചു. ശശീന്ദ്രന് മന്ത്രിയായാല്‍ അത് സര്‍ക്കാരിന് തിലകക്കുറിയാണ്.
ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. ശശീന്ദ്രന് കമ്മീഷന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ശശീന്ദ്രന് മന്ത്രിസ്ഥാനം ഒഴിഞ്ഞ അതേ സ്ഥിതിതന്നെയാണ് ഇപ്പോഴുമെന്നും സുധീരന് ചൂണ്ടിക്കാട്ടി. ശശീന്ദ്രന് മന്ത്രിയെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും പാലിക്കേണ്ടിയിരുന്ന ധാര്‍മികത പുലര്‍ത്തിയില്ലെന്ന് കമ്മീഷന് കണ്ടെത്തിയതായി വാര്ത്തകളുണ്ടെന്നൂം സുധീരന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
https://www.facebook.com/Malayalivartha