Widgets Magazine
12
Dec / 2017
Tuesday

ഒടുവിൽ സെന്റിമെൻറ്സ് വർക്ക് ചെയ്താലോ? മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയത് ദിലീപിനെ രക്ഷിക്കാനോ?

22 NOVEMBER 2017 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...

വിധിയറിഞ്ഞതോടെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അമിര്‍ ഉള്‍; നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് ഇതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍

ഫോണ്‍ കെണി കേസില്‍ ലേഖികയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു

ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന് നീതി നിഷേധിക്കപ്പെട്ടുവെന്ന് പ്രതിയുടെ അഭിഭാഷകന്‍ അഡ്വ.ആളൂര്‍

കൊലപാതകം, ബലാത്സംഗം,തെളിവ് നശിപ്പിക്കൽ...ജിഷ വധക്കേസിൽ അമീറുൾ ഇസ്ളാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി

നടി ആക്രമണ ഗൂഢാലോചനക്കേസിൽ മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയ സാഹചര്യത്തിൽ മഞ്ജു വാര്യർ കോടതിയിലെത്താൻ വിസമ്മതിച്ചാൽ കേസ് ദുർബലപെടുമെന്ന് സൂചന. അന്വേഷണ സംഘത്തിലെ പ്രധാനിയായ ഐ.ജി.ബി.സന്ധ്യ മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കാൻ ഇടപെട്ടു എന്നാണ് വിവരം. നാണവും മാനവുമില്ലാത്ത പ്രതി ചിലപ്പോൾ മഞ്ജു വാര്യരുടെ കാലിൽ വിഴുന്നേക്കാം. അപ്പോൾ പഴയ ബന്ധമെല്ലാമോർത്ത് ക്ഷമിച്ചാൽ പ്രതി അതിശക്തനായി തിരിച്ചെത്തും.

കേസിൽ പ്രധാന സാക്ഷിയാകണമെന്ന കാര്യം നേരത്തെ മുതൽ മഞ്ജു വാര്യരോട് ആവശ്യപ്പെട്ടുന്നുണ്ടായിരുന്നു. എന്നാൽ അവർ അതിന് തയാറായിരുന്നില്ല. തനിക്ക് ദിലീപിനോട് വ്യക്തിപരമായി ഒരു വിരോധവുമില്ലെന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ പോലീസിന് മഞ്ജുവിനെ ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. തന്റെ ദാമ്പത്യം തകർത്തതിലുള്ള വിരോധം തീർക്കാനാണ് നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ ദിലീപ് ക്വട്ടേഷൻ നൽകുന്ന കാലത്ത് ഇവരുടെ ദാമ്പത്യം ഉലഞ്ഞിരുന്നില്ല. ഇക്കാര്യം പോലീസ് പരിശോധിച്ചോ എന്ന് വ്യക്തമല്ല.

ദിലീപ് കേസിൽ പഴുതടച്ച കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും പലപ്പോഴും പോലീസ് ഇരുട്ടിൽ തപ്പുന്ന കാഴ്ചയാണ് കണ്ടത്. പല ഘട്ടങ്ങളിലും പോലീസ് പബ്ളിസിറ്റിക്ക് പിന്നാലെ പോയി. അത് കേസ് അന്വേഷണത്തെ ഗുരുതരമായി ബാധിച്ചു. ഇതെല്ലാം ഉയർന്ന ഉദ്യോഗസ്ഥർ മനസിലാക്കിയെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഒ.ബി.വാനിന് മധ്യത്തിലിരുന്ന് കേസ് അന്വേഷണം നടത്തിയതിന്റെ ബുദ്ധിമുട്ട് കുറ്റപത്രത്തിലുണ്ടെന്നാണ് വിവരം. പല ഉദ്യോഗസ്ഥരും ടെലിവിഷൻ ക്യാമറകൾക്ക് മുന്നിൽ അഭിനയിക്കുകയായിരുന്നു. അതിനിടെ ഉന്നത സ്വാധീനങ്ങൾക്ക് പിന്നാലെയും പോകേണ്ടി വന്നു.

ദിലീപിന് വിദേശത്ത് പോകാൻ അനുമതി ലഭിച്ചത് പോലീസിന്റെ വീഴ്ച നിമിത്തമാണ്. കേസിൽ ദിലീപിനെ പ്രതിസ്ഥാനത്തെ കുറിച്ച് പോലും ഊഹാപോഹങ്ങൾ പരന്നു. അന്വേഷണ വിവരങ്ങൾ പല ഘട്ടത്തിലും ചോർന്നു. അവ ആരാണ് ചോർത്തിയതെന്നറിയില്ല. ചോർത്തലിനെ കുറിച്ച് പോലും അന്വേഷണം നടന്നു. ഇത്തരം കേസുകൾ രഹസ്യമായാണ് അന്വേഷിക്കാറുള്ളത്. ഒരു കാരണവശാലും ഒരു രഹസ്യവും ചോർന്നിരുന്നില്ല. അങ്ങനെ ചോരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഉദ്യോഗസ്ഥർ തന്നെയായിരുന്നു. എന്നാൽ തിരിച്ചാണ് സംഭവിച്ചത്.

ദിലീപിനെ കുരുക്കാനുള്ള അജണ്ടയുണ്ടാക്കി എന്ന സംശയം നേരത്തെ തന്നെയുണ്ട്. കോടതിയിലും ദിലീപ് ഇക്കാര്യം ഉന്നയിച്ചേക്കാം. ദിലീപ് കേസിൽ പോലീസ് മനപൂർവം കരുക്കൾ നീക്കുന്നു എന്ന ആരോപണം പലരും വിശ്വസിക്കുന്നു. ഇതാണോ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്ന സംശയവും പലർക്കുമുണ്ട്. മഞ്ജു വാര്യർ കോടതിയിൽ സാക്ഷിയാകാൻ വിസമ്മതിച്ചാൽ ദിലീപ് രക്ഷപ്പെടും. ദിലീപിനെ പോലെ ക്രിമിനൽ മൈൻഡുള്ള ഒരാൾ ഇത്തരത്തിൽ ശ്രമിക്കില്ലെന്ന് ഉറപ്പു പറയാനാവില്ല.

അതിനിടെ ദിലീപിനെ കേസിൽ നിന്നും ഊരിക്കാൻ ഇപ്പോൾ എൽഡിഎഫിലുള്ള ഒരു എം എൽ എ ഇടപെട്ടു എന്നാണ് വിവരം. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ ഉൾപ്പെടെ ഷെഡ്ഡിലിരുത്തിയ ഇടപെടൽ നടത്തിയതിന്റെ പ്രതിഫലമാണത്രേ ദിലീപിന് ലഭിച്ച സഹായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (26 minutes ago)

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...  (40 minutes ago)

ബന്ദിപോരയില്‍ കനത്ത മഞ്ഞുവീഴ്ച: മൂന്ന് ജവാന്മാരെ കാണാതായി  (54 minutes ago)

മര്യാദ കെട്ട ബന്ധം തുടരേണ്ടി വന്നപ്പോൾ അനുഭവിച്ച ദുരവസ്ഥ തുറന്ന് പറഞ്ഞ് പാർവതി  (1 hour ago)

ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്; ഇത് ചെയ്യുക എന്നാല്‍ സെക്സിയും കൂളുമാണെന്ന് അവര്‍ ധരിക്കുന്നു; പാർവതി പറയുന്നു...  (1 hour ago)

ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമം; യുവതിയ്‌ക്കെതിരെ പരാതിയുമായി ഉണ്ണി മുകുന്ദൻ  (2 hours ago)

ഇന്റര്‍നെറ്റ് വേഗതയിൽ ഇന്ത്യ പിന്നിൽ  (2 hours ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,240 രൂപ  (2 hours ago)

വിധിയറിഞ്ഞതോടെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അമിര്‍ ഉള്‍; നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് ഇതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍  (3 hours ago)

ഫോണ്‍ കെണി കേസില്‍ ലേഖികയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു  (3 hours ago)

ഒപ്പം ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ അതിവ ശ്രദ്ധലുവാണു ഈ സംവിധായകന്‍; പ്ലസ്ടു വിദ്യാര്‍ത്ഥിനി നായികയായി എത്തിയപ്പോൾ സന്തോഷ് പണ്ഡിറ്റിന് ചെയ്യേണ്ടി വന്നത്...  (3 hours ago)

ചെന്നൈയില്‍ കനത്ത മഞ്ഞ് വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു  (3 hours ago)

കുപ്പിവെള്ളത്തിന് എംആര്‍പിയേക്കാള്‍ വിലയീടാക്കുന്നത്...  (3 hours ago)

ഗർഭത്തിന്റെ ആദ്യമാസത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...  (3 hours ago)

നടൻ വിജയ് ആത്മഹത്യ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി ഭാര്യ രംഗത്ത്  (3 hours ago)

Malayali Vartha Recommends