Widgets Magazine
11
Dec / 2017
Monday

നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷ കൊല്ലപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി അനില്‍കുമാര്‍ 12ന്‌ വിധിപ്രസ്‌താവിക്കും

07 DECEMBER 2017 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഖി ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി

ഓഖി ദുരന്തത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കിട്ടി.. വിഴിഞ്ഞം തീരത്തെത്തിച്ച ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക്...

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

കോൺഗ്രസ് ബന്ധം വേണ്ടെന്ന് പ്രകാശ് കാരാട്ടും പിണറായി വിജയനും നിലപാട് കടുപ്പിച്ചതോടെ ഗുണം ലഭിച്ചത് കേരളത്തിലെ സി പി എമ്മിന്; കേന്ദ്രത്തിൽ ഒരു പ്രതിപക്ഷമില്ലാതാക്കിയതിന് പ്രതിഫലം ഉടൻ ലഭിച്ചു, ലാവ്ലിനിൽ സി ബി ഐ അപ്പീൽ ഇല്ല

ഭാര്യയുമായി ഫോണില്‍ സംസാരിച്ചുകാണ്ടിരിക്കെ ബംഗാള്‍ സ്വദേശി കത്തികൊണ്ട് സ്വയം കറുത്തഴുത്ത് മരിച്ച നിലയില്‍

നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷ കൊല്ലപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി അനില്‍കുമാര്‍ 12ന്‌ വിധിപ്രസ്‌താവിക്കും. അസം സ്വദേശിയായ അമീര്‍ ഉള്‍ ഇസ്ലാമാണ്‌ കേസിലെ ഏക പ്രതി. 2016 ഏപ്രില്‍ 28നാണ്‌ ജിഷ കൊല്ലപ്പെട്ടത്‌.

പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കനാല്‍പ്പുറമ്പോക്കിലെ വീട്ടില്‍ വച്ച്‌ ജിഷയെ അമീറുള്‍ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. ജിഷയെ ഇയാള്‍ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌തിരുന്നു. ഒന്നരമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ്‌ പ്രതിയെ പിടികൂടിയത്‌. അടച്ചിട്ട കോടതി മുറിയില്‍ 74 ദിവസമാണ്‌ പ്രോസിക്യൂഷന്‍ വാദം നടത്തിയത്‌. തുടര്‍ന്ന്‌ തുറന്ന കോടതിയിലും വിചാരണ നടന്നു.

അന്വേഷണ സംഘാംഗങ്ങള്‍, പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്‌ടര്‍മാര്‍, ഫോറന്‍സിക്‌, ഡി.എന്‍.എ. വിദഗ്‌ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 104 സാക്ഷികളെ വിസ്‌തരിച്ചു. ഇതില്‍ 15 പേര്‍ ഇതര സംസ്‌ഥാനത്തൊഴിലാളികളാണ്‌. അമീറുള്‍ കുറ്റക്കാരനാണെന്ന്‌ സ്‌ഥാപിക്കുന്ന സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ജിഷയുടെ സഹോദരി ദീപ, ക്രൈംബ്രാഞ്ച്‌ എസ്. പി.എന്‍. ഉണ്ണിരാജ, ആലുവ സി.ഐ: വിശാല്‍ ജോണ്‍സണ്‍, കുറുപ്പംപടി എസ്‌.ഐ: സുനില്‍തോമസ്‌, സി.പി.ഒ. ഹബീബ്‌ എന്നിവരെയും വിസ്‌തരിച്ചിരുന്നു.

ജിഷയുടെ അച്‌ഛന്‍ പാപ്പു മരിച്ചതിനാല്‍ സാക്ഷിപ്പട്ടികയില്‍ നിന്നു പിന്നീട്‌ ഒഴിവാക്കി. പ്രതി നടത്തിയത്‌ ക്രൂരമായ കുറ്റമാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സാക്ഷിമൊഴികളും ശാസ്‌ത്രീയമായ തെളിവുകളും അടിസ്‌ഥാനമാക്കിയാണ്‌ പ്രോസിക്യൂഷന്‍ കേസ്‌ വാദിച്ചത്‌.

എന്നാല്‍, ഈ തെളിവുകള്‍ നില നില്‍ക്കുന്നതല്ലെന്നായിരുന്നു പ്രതിഭാഗം തെളിയിക്കാന്‍ ശ്രമിച്ചത്‌. വിചാരണവേളയില്‍ പ്രതിഭാഗം വക്കീലിനെതിരേ കോടതിമുറിയില്‍ ജിഷയുടെ മാതാവ്‌ രാജേശ്വരി ബഹളംവച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി എന്‍.കെ. ഉണിക്കൃഷ്‌ണനും പ്രതിഭാഗത്തിനു വേണ്ടി ബി.എ. ആളൂരുമാണ്‌ ഹാജരായത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിച്ചിയെ വിമർശിച്ചതിന്റെ പേരിൽ അസഭ്യ വർഷം; പ്രതികരണവുമായി രൂപേഷ് പീതാംബരൻ  (1 minute ago)

ഓഖി ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി  (37 minutes ago)

ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരില്‍ ആറ് വയസ്സുകാരനും... 70 കോടി  (43 minutes ago)

ന്യൂയോർക്കിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്; ഒരാൾ കസ്റ്റഡിയിൽ  (54 minutes ago)

ഒടുവിൽ പ്രണയ സാഫല്യം; കൊഹ്‌ലിയും അനുഷ്‌കയും വിവാഹിതരായി  (1 hour ago)

ക്രിക്കറ്റ് ആരാധകർ ആവേശത്തിൽ; 2023 ലെ ഏകദിന ലോകകപ്പ് വേദി പ്രഖ്യാപിച്ചു  (1 hour ago)

ഗൾഫ് പ്രതിസന്ധി തുടരുന്നു; ആയുധങ്ങൾ വാരിക്കൂട്ടി ഖത്തർ; ആശങ്കയോടെ ഗൾഫ് ലോകം  (2 hours ago)

ജമ്മു കശ്മീരില്‍ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം ; ബാങ്കിലെ സുരക്ഷാ ജീവനക്കാർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വപ്നക്കുതിപ്പ് അവസാനിച്ചു; സെമി കാണാതെ കേരളം പുറത്ത്  (2 hours ago)

ഇന്ത്യയെ ജനാധിപത്യം പഠിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണ്ട; പ്രതികരണവുമായി ബിജെപി    (3 hours ago)

ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് ദമ്പതികളുടെ ചുംബന മത്സരം;ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലെ വിചിത്ര മത്സരത്തിന്റെ സംഘാടകരിൽ പ്രധാനി സ്ഥലം എംഎല്‍എ  (3 hours ago)

14 വയസ്സുകാരനില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിൽ സ്‌കൂൾ ജീവനക്കാരന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ !ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന  (3 hours ago)

"രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നു" ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങൾക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത്  (3 hours ago)

സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക്​ ലൈസന്‍സ്​ നല്‍കാന്‍ ഭരണകൂടത്തിന്റെ അനുമതി ; പ്രവാസികൾക്ക് ഇനി സിനിമാക്കാലം  (4 hours ago)

രാഹുൽ ഗാന്ധിക്ക് പട്ടാഭിഷേകം ;രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു ; ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കും ;രാഹുൽഗാന്ധിയെ കാത്തിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തിലെ നിർണ്  (4 hours ago)

Malayali Vartha Recommends