Widgets Magazine
18
Feb / 2018
Sunday
EDITOR'S PICK


തമിഴ്‌നാട്ടില്‍ ഒരു ചെറുനാരങ്ങ ലേലത്തില്‍ പോയത് 7,600 രൂപയ്ക്ക്


മാണിക്യമലരായ പൂവീ... മറ്റൊരു മാപ്പിളപ്പാട്ടിന്റെ ട്യൂണില്‍ 40 വര്‍ങ്ങള്‍ക്ക് മുമ്പ് താന്‍ പാടിയ ഗാനമെന്ന് എരഞ്ഞോളി മൂസ


കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന പ്രചരണം ശക്തമാകുന്നതിനിടെ കൊട്ടിയത്ത് ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ സ്ത്രീയുടെ ശ്രമം


ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിനെ പ്രശംസ കൊണ്ട് മൂടി പി.പി അബ്ദുല്‍ വഹാബ് എം.പിയും മന്ത്രി കെ.ടി. ജലീലും; തനിക്ക് രാഷ്ട്രീയമോ നിറങ്ങളുടെ വ്യത്യാസമോ ഇല്ലെന്ന് ഉപരാഷ്ട്രപതി


ആറ് ജില്ലകളിലെ അമ്പതോളം മോഷണക്കേസുകളിലെ പ്രതി; ഐ.ജിയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് നീക്കണം വനം- പരിസ്ഥിതി നിയമങ്ങള്‍ സംരക്ഷിക്കണം; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ എതിര്‍ കക്ഷിയാക്കി ഗ്രീന്‍ ട്രൈബ്യൂണലില്‍ ഹര്‍ജി

07 DECEMBER 2017 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

കോൺഗ്രസ്സ് നേതാവ് ഷുഹൈബിനെ ക്രൂരമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ പ്രതികള്‍ സിപിഎം ഉന്നത നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്...

കൊടുത്തിട്ടും കെടാത്ത തീയായി കണ്ണൂർ മാറുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായ പ്രശസ്ത ലേഖകന്റെ ഹൃദയത്തിൽ തട്ടുന്ന ഒരനുഭവക്കുറിപ്പ്...

ഫേസ്ബുക്കിൽ പരിചയപ്പെട്ട പത്താം ക്ലാസ് ഗുസ്തിക്കാരനായ ഫ്രീക്കനുമായി പ്രണയത്തിലായി; ഒളിച്ചോടി വീട്ടിലെത്തിയപ്പോൾ ഫ്രീക്കന്റെ അമ്മ ഗൾഫിൽ... അടിച്ചുപൊളി ലൈഫ്! എല്ലാമുണ്ട് അത്യാവശ്യത്തിനുള്ളതുമാത്രം ഇല്ല: എംകോം വിദ്യാര്‍ത്ഥിനി കണ്ടംവഴിയോടി...

കണ്ണൂര്‍ വിമാനത്താവളം റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിക്കാന്‍ പരീക്ഷണ പറക്കല്‍ ആരംഭിച്ചു

കുഞ്ഞുങ്ങൾക്ക് വഴിയരികിൽനിന്നും പാവകൾ വാങ്ങി കൂട്ടുമ്പോൾ ശ്രദ്ധിക്കുക! കുഞ്ഞിന് പാവ വാങ്ങി നൽകിയ ആലപ്പുഴ സ്വദേശിനിക്കുണ്ടായ അനുഭവം

സര്‍ക്കാരിനെയും സി.പി.എമ്മിനെയും വെട്ടിലാക്കി സി.പി.ഐ വീണ്ടും രംഗത്ത്. മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് നീക്കണമെന്നും വനം, പരിസ്ഥിതി നിയമങ്ങള്‍ സംരക്ഷിക്കണമെന്നും ഉദ്യാനങ്ങളും പാര്‍ക്കുകളും സംരക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചില്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി. രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് പുറമേ കേന്ദ്രത്തിനും മറ്റ് കക്ഷികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹര്‍ജി ജനുവരി 15ന് ഹര്‍ജി ജനുവരി 15ന് പരിഗണിക്കും.  

സംസ്ഥാന കൗണ്‍സിലിന്റെ തീരുമാനപ്രകാരം എക്‌സിക്യൂട്ടീവ് അംഗം പി.പ്രസാദാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ജനകീയവിഷയങ്ങളില്‍ സ്വന്തമായി നിലപാടെടുത്ത് ജനപിന്തുണ നേടുകയാണ് സി.പി.ഐ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ഇടത് മുന്നണി വീണ്ടും പുകയുന്നു. അത് പൊട്ടിത്തെറിയിലേക്ക് കടക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

മൂന്നാറിലെ മലിനീകരണം നിയന്ത്രിക്കാന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കയ്യേറ്റമാണ് മൂന്നാറിലെയും പരിസരപ്രദേശങ്ങളിലെയും പ്രധാന പ്രശ്‌നം. രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ബിനാമികള്‍ ഇവിടെ യൂക്കാലിപ്‌സ് കൃഷി നടത്തുന്നുണ്ട്. ഇത് പരിസ്ഥിതിക്ക് നാശമാണ്. അതുകൊണ്ട് വെട്ടിനശിപ്പിക്കണം. പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ല. അതിനാല്‍ ഇവയില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

ജോയിസ് ജോര്‍ജ് എം.പി കയ്യേറിയ മൂന്നാറിലെ കൊട്ടക്കമ്പൂരിലെ ഭൂമി ഉള്‍പ്പെടുന്ന ഭാഗം മുമ്പ് ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായിരുന്നു. ഏതാണ്ട് 300 ഏക്കറോളം പ്രദേശമാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീടത് റദ്ദാക്കി. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ട്ീവ് തീരുമാനപ്രകാരമാണ് ഹര്‍ജി നല്‍കിയതെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പി. പ്രകാശ് ബാബു പറഞ്ഞു. മൂന്നാറിലെ കുടിയൊഴിപ്പിക്കലല്ല തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. അവിടുത്തെ ജൈവവൈവിധ്യം സംരക്ഷിക്കണമെന്നാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാരിനെതിരെ മുന്നണിയിലെ തന്നെ പ്രബല കക്ഷി കോടതി കയറുന്നതോടെ മുന്നണിയിലെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ചുഴലിക്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ്.

മൂന്നാര്‍ വിഷയത്തില്‍ സി.പി.എമ്മും സി.പി.ഐയും പോര് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മൂന്നാര്‍ കേസില്‍ ഹരിത ട്രൈബ്യൂണലില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ നിയമിക്കണമെന്ന റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ ആവശ്യം അഡ്വക്കേറ്റ് ജനറല്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് സി.പി.എമ്മിന്റെ പോഷകസംഘടനയായ കര്‍ഷകസംഘം കേസില്‍ കക്ഷിചേര്‍ന്ന് സ്വന്തം അഭിഭാഷകനെ നിയമിച്ചിരുന്നു. മൂന്നാര്‍ വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ഗ്രീന്‍ ട്രൈബ്യൂണലിന് അധികാരമുണ്ടോ എന്ന് സി.പി.ഐ അന്ന് നിയമവശം തേടിയിരുന്നു.   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് ശാസ്ത്ര വിജയം ! ; ചരിത്രം കുറിച്ച് ചൊവ്വ പര്യവേഷണ വാഹനം ' റോവര്‍ ഓപ്പര്‍ച്യൂണിറ്റി '  (7 minutes ago)

ആദ്യ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മാനുഷി ഛില്ലര്‍  (27 minutes ago)

''എനിക്ക് വികാരംതോന്നുന്നതരത്തിൽ നിന്റെ ശരീരം പൂർണ്ണത നേടിയിരിക്കുന്നു. നീ സുന്ദരിയായിരിക്കുന്നു...''  (34 minutes ago)

ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിംഗ്  (40 minutes ago)

തമിഴ്‌നാട്ടില്‍ ഒരു ചെറുനാരങ്ങ ലേലത്തില്‍ പോയത് 7,600 രൂപയ്ക്ക്  (49 minutes ago)

സമൂഹത്തിനോ സമുദായങ്ങള്‍ക്കോ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള പേരുകള്‍ വഹിക്കുന്ന ഗ്രാമങ്ങള്‍ പേര് മാറ്റാനൊരുങ്ങുന്നു  (50 minutes ago)

ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന ആള്‍താമസമില്ലാത്ത അപാര്‍ട്ട്‌മെന്റിൽ കോടതി ഉത്തരവുമായി ഉടമസ്ഥൻ എത്തിയപ്പോൾ ഫ്രീസറിൽ കണ്ടത് കുവൈറ്റില്‍ വീട്ടുജോലിയ്ക്ക് പോയ ഫിലിപ്പീന്‍ യുവതിയായ ജോന്നയുടേത്; ജീവനറ്റ ശരീ  (51 minutes ago)

കോൺഗ്രസ്സ് നേതാവ് ഷുഹൈബിനെ ക്രൂരമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ പ്രതികള്‍ സിപിഎം ഉന്നത നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്...  (59 minutes ago)

മാണിക്യമലരായ പൂവീ... മറ്റൊരു മാപ്പിളപ്പാട്ടിന്റെ ട്യൂണില്‍ 40 വര്‍ങ്ങള്‍ക്ക് മുമ്പ് താന്‍ പാടിയ ഗാനമെന്ന് എരഞ്ഞോളി മൂസ  (1 hour ago)

കൊടുത്തിട്ടും കെടാത്ത തീയായി കണ്ണൂർ മാറുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായ പ്രശസ്ത ലേഖകന്റെ ഹൃദയത്തിൽ തട്ടുന്ന ഒരനുഭവക്കുറിപ്പ്...  (1 hour ago)

ആ നരഭോജി കേരളത്തിലോ? കുട്ടികുറ്റവാളിയെ ഭയക്കണം... ഓടുന്ന ബസ്സിനുള്ളിൽ നിസ്സഹായായ പെൺകുട്ടിയെ കൂട്ടുകാരോടൊപ്പം പിച്ചിച്ചീന്തിയ നരാധമനായ മുഹമ്മദ് അഫ്രോസ് ശിക്ഷ കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയ ഇറങ്ങിയ ഈ മൃ  (1 hour ago)

സൗദി അറേബ്യയിലെ ചെറുകിട വ്യവസായ വാണിജ്യ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം   (1 hour ago)

ഫേസ്ബുക്കിൽ പരിചയപ്പെട്ട പത്താം ക്ലാസ് ഗുസ്തിക്കാരനായ ഫ്രീക്കനുമായി പ്രണയത്തിലായി; ഒളിച്ചോടി വീട്ടിലെത്തിയപ്പോൾ ഫ്രീക്കന്റെ അമ്മ ഗൾഫിൽ... അടിച്ചുപൊളി ലൈഫ്! എല്ലാമുണ്ട് അത്യാവശ്യത്തിനുള്ളതുമാത്രം ഇല്ല:  (1 hour ago)

പശ്ചിമ ഓസ്‌ട്രേലിയില്‍ റെഡ് അലര്‍ട്ട് കെല്‍വിന്‍ ചുഴലിക്കാറ്റിനെ കരുതിയിരിക്കണമെന്ന് അധികൃതര്‍  (1 hour ago)

കണ്ണൂര്‍ വിമാനത്താവളം റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിക്കാന്‍ പരീക്ഷണ പറക്കല്‍ ആരംഭിച്ചു  (1 hour ago)

Malayali Vartha Recommends