Widgets Magazine
23
Feb / 2018
Friday

ചര്‍ച്ച അനുകൂലമായാല്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അരയും തലയും മുറുക്കി ഇറങ്ങും; എല്‍.ഡി.എഫില്‍ വീരനെ വേണ്ടെന്ന് മാത്യു ടി. തോമസും സംഘവും

07 DECEMBER 2017 01:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഷുഹൈബ് കൊലപാതകം: പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും

ക്രൂരമായി ആഞ്ഞു വെട്ടുമ്പോഴും വേദനകൊണ്ട് പുളഞ്ഞ ഷുഹൈബ് അക്രമികളുടെ കാലിൽ ബലമായി പിടിച്ചു... നിലത്ത് ഇരുന്നു പോയ കൊലയാളി സംഘം നീറുന്ന പകയിൽ ഷുഹൈബിനെ ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു... ഷുഹൈബ് വധത്തിൽ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ...

സൂര്യാഘാതം: പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേള

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്‌ കമ്പനിയില്‍ വന്‍ അഗ്‌നിബാധ, ലക്ഷങ്ങളുടെ നാശനഷ്ടം

നമ്മുടെ കുഞ്ഞുങ്ങളെ സൂക്ഷിക്കുക! കട്ടപ്പനയിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

പഴയ പാളയത്തിലേക്ക് തിരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ജെ.ഡി.യു നേതാവ് എം.പി വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാന്‍ പി.കെ കുഞ്ഞാലിക്കിട്ടി ഇറങ്ങുന്നു. യു.ഡി.എഫ് നിര്‍ദ്ദേശപ്രകാരമാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ചനടത്തുന്നത്. ഉമ്മന്‍ചാണ്ടിയെ ചര്‍ച്ചയ്ക്ക് നിയോഗിച്ചെങ്കിലും അദ്ദേഹം പിന്‍മാറിയിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തുന്നത്. യു.ഡി.എഫ് വിടുന്നതിനെ വീരേന്ദ്രകുമാറിന്റെ കൂടെയുള്ള ഒരു വിഭാഗം എതിര്‍ക്കുന്നുണ്ട്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനുമായും മുന്‍ മന്ത്രി കെ.പി മോഹനനുമായും ഉമ്മന്‍ചാണ്ടി സംസാരിച്ച ശേഷമാണ് കുഞ്ഞാലിക്കുട്ടിയോട് കാര്യങ്ങള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ടത്.

17ന് മുമ്പ് ജെ.ഡിയു സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടക്കും. അതിന് മുമ്പ് വയനാട് ലോക്‌സഭാ സീറ്റ് വീരേന്ദ്രകുമാറിന്റെ മകന്‍ ശ്രേയാംസ് കുമാറിന് നല്‍കാമെന്ന് ഉറപ്പ് നല്‍കിയാണ് അനുനയ ചര്‍ച്ച നടത്തുന്നത്. മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കും. ജെ.ഡി.യു അനുകൂലമായി പ്രതികരിക്കുകയാണെങ്കില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ളവര്‍ വീണ്ടും ചര്‍ച്ച നടത്തും. പാര്‍ട്ടിയില്‍ അഭിപ്രായഐക്യം ഉണ്ടാക്കിയെടുക്കാന്‍ വീരേന്ദ്രകുമാറിന് കഴിഞ്ഞിട്ടില്ല. അതാണ് യു.ഡി.എഫിനുള്ള ആശ്വാസം. ഇത് മുതലെടുത്ത് വീരേന്ദ്രകുമാറിനെ മുന്നണിയില്‍ നിര്‍ത്തുകയാണ് കോണ്‍ഗ്രസും ലീഗും അടക്കും ലക്ഷ്യം വയ്ക്കുന്നത്.

വീരേന്ദ്രകുമാര്‍ തീരുമാനം വ്യക്തമാക്കിയ ശേഷം എല്‍.ഡി.എഫ് നിലപാട് വ്യക്തമാക്കാമെന്നും അവര്‍ വരുന്നതില്‍ എതിര്‍പ്പില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്‍.ഡി.എഫിനെ ജനതാദള്‍ സെക്യുലര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് മന്ത്രി മാത്യു ടി തോമസ് അടക്കം. വീരേന്ദ്രകുമാറിനോട് സെക്യുലറില്‍ ലയിക്കാന്‍ സി.പി.എം ആവശ്യപ്പെട്ടേക്കും. ഇതൊക്കെ സാധ്യമാകുന്ന കാര്യം പ്രയാസമാണ്. അങ്ങനെ വീരന്‍ രണ്ട് മുന്നണികള്‍ക്കും തലവേദനയായിരിക്കുകയാണ്.

വയനാട് ലോക്‌സഭാ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് 2009ലാണ് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യു) എല്‍.ഡി.എഫ് വിട്ടത്. പിണറായി വിജയന്റെ ഏകാധിപത്യമാണ് സീറ്റ് നിഷേധിക്കാന്‍ കാരണമെന്നാണ് അന്ന് വിരേന്ദ്രകുമാര്‍ ആരോപിച്ചത്. ഇന്ന് അതേ പിണറായി വിജയനാണ് വീരേന്ദ്രകുമാറിനെയും കൂട്ടരെയും രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ കാത്തിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

4ജി വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നു റിപ്പോര്‍ട്ട്  (31 seconds ago)

സ്‌പെയിനിലെ ബില്‍ബാവോയില്‍ യൂറോപ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു  (9 minutes ago)

ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനു പാക്കിസ്ഥാന് ഉടന്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി   (24 minutes ago)

ഷുഹൈബ് കൊലപാതകം: പ്രതികളുടെ  (29 minutes ago)

സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതകള്‍ തുടരവേ ബെഞ്ചുകള്‍ തമ്മില്‍ പഴയ ഉത്തരവിന്റെ പേരില്‍ വീണ്ടും ഏറ്റുമുട്ടല്‍  (30 minutes ago)

ക്രൂരമായി ആഞ്ഞു വെട്ടുമ്പോഴും വേദനകൊണ്ട് പുളഞ്ഞ ഷുഹൈബ് അക്രമികളുടെ കാലിൽ ബലമായി പിടിച്ചു... നിലത്ത് ഇരുന്നു പോയ കൊലയാളി സംഘം നീറുന്ന പകയിൽ ഷുഹൈബിനെ ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു... ഷുഹൈബ് വധത്തിൽ  (34 minutes ago)

ബാഗ്ദാദിലെ ഇന്ത്യന്‍ നയന്ത്രകാര്യാലയത്തിന് സിആര്‍പിഎഫ് കമാന്‍ഡോസിന്റെ സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന  (36 minutes ago)

സൂര്യാഘാതം: പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേള  (43 minutes ago)

''ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''; രജിത് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു...    (43 minutes ago)

യൂണിസെഫ് ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ജസ്റ്റിന്‍ ഫോര്‍സിത് രാജിവച്ചു  (58 minutes ago)

എന്റമ്മോ ഇതൊരു വല്ലാത്ത കൂട്ടത്തല്ലാ... കുട്ടികളുടെ വഴക്ക് തീര്‍ക്കാനായി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...  (1 hour ago)

അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും,ഗര്‍ഭിണിയാകാതിരിക്കാന്‍ ഗുളിക നല്‍കും,  (1 hour ago)

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്‌ കമ്പനിയില്‍ വന്‍ അഗ്‌നിബാധ, ലക്ഷങ്ങളുടെ നാശനഷ്ടം  (1 hour ago)

നമ്മുടെ കുഞ്ഞുങ്ങളെ സൂക്ഷിക്കുക! കട്ടപ്പനയിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം  (1 hour ago)

ധര്‍മ്മജന്‍ സപ്ലി എഴുതി, ഏത്  (1 hour ago)

Malayali Vartha Recommends