Widgets Magazine
12
Dec / 2017
Tuesday

സി.പി.എമ്മുകാര്‍ ജനങ്ങളോട് സൗമ്യമായി പെരുമാറണം, വിനയാന്വതരായിരിക്കണം, ശത്രുപക്ഷത്ത് പ്രവര്‍ത്തിക്കുന്നവരെയും ക്ഷമാപൂര്‍വ്വം സമീപിക്കണം

07 DECEMBER 2017 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...

വിധിയറിഞ്ഞതോടെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അമിര്‍ ഉള്‍; നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് ഇതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍

ഫോണ്‍ കെണി കേസില്‍ ലേഖികയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു

ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന് നീതി നിഷേധിക്കപ്പെട്ടുവെന്ന് പ്രതിയുടെ അഭിഭാഷകന്‍ അഡ്വ.ആളൂര്‍

കൊലപാതകം, ബലാത്സംഗം,തെളിവ് നശിപ്പിക്കൽ...ജിഷ വധക്കേസിൽ അമീറുൾ ഇസ്ളാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി

സി.പി.എമ്മിലെ പല നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മൊടയാണെന്ന പൊതുജനഅഭിപ്രായം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശരിവയ്ക്കുന്നു. ഉത്തരവാദപ്പെട്ട നേതാക്കള്‍ ജനങ്ങളോട് സൗമ്യമായി പെരുമാറണം. വിനയാന്വതരായിരിക്കണം. ശത്രുപക്ഷത്ത് പ്രവര്‍ത്തിക്കുന്നവരെയും ക്ഷമാപൂര്‍വ്വം സമീപിക്കണം പാര്‍ട്ടിസമ്മേളനത്തോട് അനുബന്ധിച്ച് തലശേരിയില്‍ നടത്തിയ പ്രസംഗത്തില്‍ കോടിയേരി ചൂണ്ടിക്കാട്ടി. ഓഖി ദുരിതമേഖലയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതും മന്ത്രിമാരായ കടകംപള്ളിക്കും മേഴ്‌സിക്കുട്ടിയമ്മയ്ക്കും എതിരെ മുദ്രാവാക്യം വിളികളുയര്‍ന്നതും കേന്ദ്രമന്ത്രി നിര്‍മലാസീതാരാമന് കയ്യടി കിട്ടിയതും ചര്‍ച്ചയായതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാര്‍ട്ടി സെക്രട്ടറിയുടെ താത്വിക അവലോകനം.

അധികാരസ്ഥാനത്തിരിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ അവര്‍ക്ക് സമൂഹത്തില്‍ എന്ത് സ്ഥാനമുണ്ടായാലും ജനങ്ങളോട് മാന്യമായി പെരുമാറണം. ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണം. അതുപോലെ ഗര്‍വ് പ്രകടിപ്പിക്കരുത്, വിനയം മതി. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ജനങ്ങളുടെ ഇടയില്‍ ഒരു പോലെ പ്രവര്‍ത്തിക്കുന്നു എന്നതാണ് സി.പി.എമ്മിന്റെ പ്രത്യേകത. അതുയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമുണ്ട്. അധികാരമില്ലാതെ പ്രതിപക്ഷത്തിരുന്ന സമയത്തെ പ്രവര്‍ത്തനം പോലെ തന്നെയായിരിക്കണം അധികാരം ജനങ്ങള്‍ ഏല്‍പ്പിച്ച ശേഷമുള്ള പ്രവര്‍ത്തനവും. അത് കൈമോശം വരുത്തരുതെന്നും കോടിയേരി നിര്‍ദ്ദേശിച്ചു.

എതിര്‍ചേരിയിലുള്ളവരെ നമ്മുടെ ചേരിയിലേക്ക് ആകര്‍ഷിക്കാനുള്ള വലിയ സാധ്യത നമുക്ക് മുന്നിലുണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് ബ്രാഞ്ച് തലം മുതല്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ഓരോ പ്രദേശത്തെയും ദൗര്‍ബല്യങ്ങള്‍ പരിഹരിക്കണം. പ്രവര്‍ത്തനരംഗത്ത് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥലങ്ങളുണ്ടെങ്കില്‍ അവിടെ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കണം. ഇന്നത്തേക്കാള്‍ ബഹുജനപിന്തുണയുള്ള പ്രസ്ഥാനമായി പാര്‍ട്ടിയെ വളര്‍ത്തണം. അതാണ് നമ്മുടെ ലക്ഷ്യമെന്നും കോടിയേരി ചൂണ്ടിക്കാട്ടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (25 minutes ago)

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...  (39 minutes ago)

ബന്ദിപോരയില്‍ കനത്ത മഞ്ഞുവീഴ്ച: മൂന്ന് ജവാന്മാരെ കാണാതായി  (53 minutes ago)

മര്യാദ കെട്ട ബന്ധം തുടരേണ്ടി വന്നപ്പോൾ അനുഭവിച്ച ദുരവസ്ഥ തുറന്ന് പറഞ്ഞ് പാർവതി  (1 hour ago)

ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്; ഇത് ചെയ്യുക എന്നാല്‍ സെക്സിയും കൂളുമാണെന്ന് അവര്‍ ധരിക്കുന്നു; പാർവതി പറയുന്നു...  (1 hour ago)

ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമം; യുവതിയ്‌ക്കെതിരെ പരാതിയുമായി ഉണ്ണി മുകുന്ദൻ  (2 hours ago)

ഇന്റര്‍നെറ്റ് വേഗതയിൽ ഇന്ത്യ പിന്നിൽ  (2 hours ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,240 രൂപ  (2 hours ago)

വിധിയറിഞ്ഞതോടെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അമിര്‍ ഉള്‍; നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് ഇതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍  (3 hours ago)

ഫോണ്‍ കെണി കേസില്‍ ലേഖികയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു  (3 hours ago)

ഒപ്പം ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ അതിവ ശ്രദ്ധലുവാണു ഈ സംവിധായകന്‍; പ്ലസ്ടു വിദ്യാര്‍ത്ഥിനി നായികയായി എത്തിയപ്പോൾ സന്തോഷ് പണ്ഡിറ്റിന് ചെയ്യേണ്ടി വന്നത്...  (3 hours ago)

ചെന്നൈയില്‍ കനത്ത മഞ്ഞ് വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു  (3 hours ago)

കുപ്പിവെള്ളത്തിന് എംആര്‍പിയേക്കാള്‍ വിലയീടാക്കുന്നത്...  (3 hours ago)

ഗർഭത്തിന്റെ ആദ്യമാസത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...  (3 hours ago)

നടൻ വിജയ് ആത്മഹത്യ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി ഭാര്യ രംഗത്ത്  (3 hours ago)

Malayali Vartha Recommends