അങ്ങോട്ട് തളിക്ക് അച്ചോ...പനിനീര്; ഓഖി ചുഴലിക്കാറ്റിനെ കേരളം വിട്ടുപോകാൻ പറഞ്ഞ് പള്ളീലച്ചൻ; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറൽ
കേരളം പിന്നോട്ട് നടക്കുകയാണെന്ന രീതിയിൽ പല പ്രചരണങ്ങളും വരുന്നുണ്ടെങ്കിലും ഇത്രയും പിന്നോട്ട് പോവുന്നുണ്ടോ എന്ന് ആശ്ചര്യപ്പെടേണ്ട അവസ്ഥയാണിപ്പോൾ. നടൻ അബിയുടെ മരണം പ്രവചിച്ചെന്ന് പറഞ്ഞ് ആളുകൾ വരുമ്പോൾ നമ്മളത് വിശ്വസിക്കുന്നു.
ഇപ്പോഴിതാ കേരളത്തെ രക്ഷിക്കാൻ കടലിൽ പനീർ തളിക്കുകയാണ് ഒരു പള്ളീലച്ചൻ. അതും ഐ.ടി നഗരമായ എറണാകുളത്ത്. വൈറലായിക്കൊണ്ടിരിക്കുന്ന ഈ ദൃശ്യം പ്രചരിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച്ചയായി.
ഈ ചിത്രം പ്രചരിച്ചതോടെ വ്യത്യസ്തങ്ങളായ ട്രോളുകളും ഉണ്ടാവുന്നുണ്ട്. അച്ഛൻ ട്രോൾ പേജുകളിലും താരമായിക്കൊണ്ടിരിക്കുകയാണ്. കോസ്റ്റ് ഗാർഡും മറ്റും രക്ഷാ പ്രവർത്തനം നടത്തുന്നത് നിർത്തി അച്ഛൻ പ്രാർഥിച്ചാൽ എല്ലാവരും കടലിൽ നിന്ന് നടന്ന് വരുമെന്ന രീതിയിലാണ് പരിഹസിക്കുന്നത്.
https://www.facebook.com/Malayalivartha