നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉന്നതസംഘം ഇന്ന് വിവാദഭൂമിയിലേക്ക്
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉന്നതസംഘം ഇന്ന് ഇടുക്കി ജില്ലയിലെ കൊട്ടക്കാമ്പൂര്‍, വട്ടവട എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. വൈദ്യുതി മന്ത്രി എം.എം. മണി, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, വനംമന്ത്രി കെ. രാജു എന്നിവരടങ്ങുന്ന സംഘമാണ് കൊട്ടക്കാമ്പൂര്‍, വട്ടവട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. നിര്‍ദിഷ്ട മേഖലയില്‍ വരുന്ന ജനവാസ കേന്ദ്രങ്ങള്‍ സംഘം പരിശോധിക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ മൂന്ന് മന്ത്രിമാരും മൂന്നാര്‍ ഗെസ്റ്റ്ഹൗസില്നിന്ന് പുറപ്പെടും.
അതേസമയം, കൈയേറ്റം ഏറെയുള്ള കൊട്ടക്കാമ്പൂര്‍ ബ്ലോക്ക് 58 സന്ദര്‍ശിക്കാതിരിക്കാന്‍ മന്ത്രിതല സമിതിക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ട്. ബ്ലോക്ക് 58, 62 എന്നിവിടങ്ങളിലാണ് നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനം. രാവിലെ ചേരുന്ന യോഗത്തിലായിരിക്കും എവിടെയൊക്കെ സന്ദര്‍ശനം വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക.
https://www.facebook.com/Malayalivartha