Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..


ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...


വിസിയുടെ വിയോജിപ്പ് മറികടന്നുള്ള ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം...അനുസരിക്കാൻ മനസില്ലെന്ന് ബ്രിട്ടാസ്... അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ.. രാഷ്ട്രീയ പ്രസംഗങ്ങൾ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാർ അറിയിച്ചു..


അടിമുടി പരിഷ്കാരവുമായി ദുരദർശൻ..ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ...രാജ്യമെങ്ങും ജനങ്ങൾ കണ്ടു പരിചയിച്ച ചുവപ്പു നിറത്തിലുള്ള ലോഗോ മാറ്റിയാണു കാവിയാക്കിയത്...

ഉറ്റവരുടെ നിലവിളിയ്ക്ക് മുന്നിൽ നിശ്ചലരായി നാട്ടുകാരും ബന്ധുക്കളും; യുവാക്കൾ കാണാക്കയത്തിലേക്ക് മറഞ്ഞപ്പോൾ അസ്തമിച്ചത് നാലു കുടുംബത്തിന്റെ പ്രതീക്ഷകള്‍

11 DECEMBER 2017 08:52 AM IST
മലയാളി വാര്‍ത്ത

More Stories...

'ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും...' താരത്തെ കുറിച്ച് മനോഹരമായ വാക്കുകളുമായി നടൻ ജോയ് മാത്യു... ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല എന്നും ജോയ് മാത്യു...

ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്‌സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...

മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...

വിനോദയാത്രയ്ക്കു പോയവരുടെ കാര്‍ നിയന്ത്രണംവിട്ടു കനാലിലേക്കു മറിഞ്ഞായിരുന്നു അപകടം. ബന്ധുക്കളായ മൂന്നു യുവാക്കളും സുഹൃത്തും മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. ഏഴാറ്റുമുഖം കുറുങ്ങാടന്‍ പോളച്ചന്റെ മകന്‍ അമല്‍ പോള്‍ (20), കാലടി മാണിക്യമംഗലം കോലഞ്ചേരി കെ.പി. ഔസേഫിന്റെ മകന്‍ ജാക്സന്‍ (20), അയ്യമ്പുഴ ചുള്ള കോളാട്ടുകുടി ജോണിയുടെ മകന്‍ റിജോ (33), മൂക്കന്നൂര്‍ പറമ്പലം പറപ്പിള്ളി ജോയിയുടെ മകന്‍ ജിതിന്‍ (27) എന്നിവരാണ് മരിച്ചത്.

മൂക്കന്നൂര്‍ പറമ്പയം പുതുശേരി പോള്‍ പി. ജോസഫിന്റെ മകന്‍ ആല്‍ഫാ(20)ണ് രക്ഷപ്പെട്ടത്. രണ്ടു മണി കഴിഞ്ഞതോടെ മരിച്ചവരെ തിരിച്ചറിഞ്ഞു. പിന്നെ വീടുകളില്‍ കൂട്ടക്കരച്ചിലായി. ഏത് കുത്തൊഴുക്കിലും നീന്തി കരയ്‌ക്കെത്തുന്ന യുവാക്കള്‍ കനാലില്‍ മുങ്ങിമരിച്ച വിവരം നാട്ടുകാര്‍ക്ക് വിശ്വാസിക്കാനായില്ല.

ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിനടുത്ത് പുഴയോരത്താണു കുറുങ്ങാടന്‍ പോളച്ചന്റെ മകന്‍ അമല്‍ താമസിക്കുന്നത്. ചെറുപ്പം മുതല്‍ പുഴയില്‍ നീന്തിത്തുടിക്കുന്നതാണ്. വിദേശത്തുനിന്നു വന്ന റിജോയൊടോപ്പം ഉല്ലാസയാത്രയ്ക്കു പോകാന്‍ മറ്റു കൂട്ടുകാര്‍ തീരുമാനിച്ചത് ശനിയാഴ്ചയായിരുന്നു.

ഈ യാത്ര മരണക്കയത്തിലേക്കാണെന്ന് ആരും പ്രതീക്ഷിച്ചില്ല. ചാലക്കുടി പൂലാനി നിര്‍മല കോളജ് ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സില്‍ അവസാന വര്‍ഷം വിദ്യാര്‍ഥിയായ അമല്‍ പോളിന്റെ മരണം കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തു. മരണവിവരമറിഞ്ഞ സഹോദരി അനില അബോധാവസ്ഥയിലാണ്. ദുബായില്‍ നിന്ന് മൂന്നാഴ്ച മുമ്പാണു ജിതിന്‍ തിരിച്ചെത്തിയത്.

എം.സി.എ. പഠനം കഴിഞ്ഞ് ഉന്നത ജോലിക്കായി വിദേശത്തേക്ക് വീണ്ടും പോകാനിരിക്കെയാണു ഓര്‍ക്കാപ്പുറത്ത് മരണം മാടിവിളിച്ചത്. മൂക്കന്നൂര്‍ പറമ്പയം പറപ്പിള്ളി കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന ജിതിന്റെ വേര്‍പാട് ഈ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ജിതയാണ് സഹോദരി. ഒഴിവുദിവസങ്ങളില്‍ ഏഴാറ്റുമുഖം ആറില്‍ നീന്തിക്കളിക്കാനെത്തുന്ന ജിതിന്‍ അമലിന്റെ ഉറ്റ സുഹൃത്താണ്. മരിച്ച ജാക്‌സനും അമല്‍പോളും റിജോയും സഹോദരിമാരുടെ മക്കളാണ്.

എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്യുന്ന ജാക്‌സണ്‍ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു. ഏക സഹോദരന്റെ വേര്‍പാടില്‍ ഹൃദയംപൊട്ടി സഹോദരിമാരായ ജോസ്മിയും ജിസ്മിയും ജാസ്മിയും നിലവിളിക്കുന്നു. ഇവരെ ആശ്വസിപ്പിക്കാന്‍ കണ്ടുനില്‍ക്കുന്നവര്‍ക്കാകുന്നില്ല. അപകടത്തില്‍പ്പെട്ട അയ്യമ്പുഴ ചുള്ളി റിജോ ദുബായില്‍ നിന്നെത്തിയിട്ട് രണ്ടു ദിവസം മാത്രം.

വിദേശത്തെ വിശേഷങ്ങള്‍ വീട്ടുകാരോടു പറഞ്ഞു തീരുംമുമ്പാണു വിധി തട്ടിയെടുത്തത്. രണ്ടു വര്‍ഷത്തെ ജോലി കഴിഞ്ഞ് നാട്ടിലെത്തിയ റിജോയുടെ വിനോദയാത്ര മരണയാത്രയായി മാറി. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനംകഴിഞ്ഞാണു ജോലിയില്‍ കയറിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നു രക്ഷപ്പെട്ടു തുടങ്ങിയപ്പോഴാണു കുടുംബത്തെ അനാഥമാക്കിക്കൊണ്ട് കാണാക്കയത്തിലേക്ക് പോയത്.

അമലിന്റെയും ജാക്സണിന്റെയും റിജോയുടെയും അമ്മമാര്‍ സഹോദരിമാരാണ്. ഇന്നലെ രാവിലെ ഏഴരയോടെ പൊള്ളാച്ചിയിലായിരുന്നു അപകടം. കലുങ്കില്‍ ഇടിച്ചശേഷം കാര്‍ കനാലിലേക്കു മറിയുകയായിരുന്നു. രക്ഷപ്പെട്ട ആല്‍ഫ ആശുപത്രിയിലാണ്. ശനിയാഴ്ച വൈകിട്ടാണ് ഇവര്‍ നാട്ടില്‍നിന്നു തിരിച്ചത്. മൂന്നാര്‍, മറയൂര്‍ എന്നിവിടങ്ങളില്‍ പോയശേഷം പൊള്ളാച്ചി വഴി മടങ്ങുമ്പോഴായിരുന്നു അപകടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോയ് മാത്യു  (1 minute ago)

ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്‌സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു  (12 minutes ago)

കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകള്‍ മാത്രം...  (16 minutes ago)

വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത് ശ്രീലങ്കന്‍ വനിതകള്‍...  (25 minutes ago)

ഇന്നും നാളെയും വ്യാപക മഴ  (34 minutes ago)

ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്  (40 minutes ago)

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (57 minutes ago)

പ്രാണവേദനയോടെ വീണവായന തുടങ്ങി  (1 hour ago)

ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗം;  (1 hour ago)

ഡിഡി ന്യൂസിന് നിറംമാറ്റം  (1 hour ago)

നിർണ്ണായക വിവരങ്ങൾ കിട്ടി  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി..  (1 hour ago)

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു... സംസ്‌കാരം ഇന്ന്  (2 hours ago)

സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്  (2 hours ago)

മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends