കുഞ്ചാക്കോയും സലീംകുമാറും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്... കുട്ടനാടന്‍ മാര്‍പാപ്പയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ ഗൂണ്ടാ വിളയാട്ടം ഇങ്ങനെ
ശിക്കാരി ശംഭുവിന് ശേഷം കുഞ്ചാക്കോ ബോബന് നായകനാകുന്ന കുട്ടനാടന്‍ മാര്‍പാപ്പയുടെ സെറ്റില്‍ കൂട്ടയടി. ആലപ്പുഴ നെടുമുടിയിലെ ഷൂട്ടിങ് സെറ്റിലാണ് സാമൂഹിക വിരുദ്ധരുടെ ആക്രമണം നടന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അക്രമികള്‍ക്കും പരുക്കേറ്റു. കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഭവം. നിരവധി കേസുകളിലെ പ്രതികളാണ് ഷൂട്ടിംഗ് കാണാനെന്ന വ്യാജേന സെറ്റിലെത്തിയതും അക്രമം അഴിച്ചുവിട്ടതും.
കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ചിത്രീകരണം കുട്ടനാട് നെടുമുടിയില്‍ നടക്കുന്നതിനിടെയാണ് സംഭവം. മദ്യപിച്ചെത്തിയ പുന്നമട സ്വദേശി അഭിലാഷ്, നെടുമുടി സ്വദേശി പ്രിന്‍സ് എന്നിവര്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കണമെന്നാവശ്യപ്പെട്ടു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇത് തടഞ്ഞതോടെ ഇവര്‍ ഷൂട്ടിങ് സ്ഥലത്ത് ബഹളമുണ്ടാക്കുക ആയിരുന്നു. തുടര്‍ന്ന് ലൊക്കേഷന്‍ സ്ഥലത്ത് നിന്ന് പോയശേഷം തിരികെ വിണ്ടും ലൊക്കേഷനില്‍ എത്തി അണിയറ പ്രവര്‍ത്തകരെ ടോര്‍ച്ച് ഉപയോഗിച്ച് ആക്രമിച്ചു.
പ്രൊഡക്ഷന്‍ മാനേജര്‍മാരായ ഷെറിന് സ്റ്റാന്‍ലി, സിന്‍ജോ എന്നിവര്‍ക്ക് പരിക്കേറ്റു. അക്രമത്തിനിടെ സിനിമയുടെ അണിയറ പ്രവര്‍ത്തകനായ പ്രിന്‍സിനും വീണു പരുക്കു പറ്റി. ഇവരെ ആലപ്പുഴ ജില്ല ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ചാക്കോ ബോബന്, സലിം കുമാര്‍ തുടങ്ങിയ താരങ്ങള്‍ അടക്കം അഭിനയിക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്. താരങ്ങള്‍ സുരക്ഷിതരാണ്. അണിയറ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമുടി പൊലീസ് കേസെടുത്ത് അന്വേഷണീ ആരംഭിച്ചു. എന്നാല്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
അഭിലാഷും കൂട്ടാളി പ്രിന്‍സും നിരവധി കേസുകളിലെ പ്രതികളാണ്. കാപ്പാ നിയമപ്രകാരം അറസ്റ്റിലായി കഴിഞ്ഞയാഴ്ച്ചയാണ് ഇയാള്‍ പുറത്തിറങ്ങിയത്. സിപിഐഎം നേതാക്കളെ വെട്ടിയ കേസിലെ പ്രതിയാണ് അഭിലാഷ്. ആലപ്പുഴയില്‍ സ്ഥിരം അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന, പൊലീസിന്റെ സ്ഥിരം നോട്ടപ്പുള്ളികളാണ് ഇരുവരും.
സലിംകുമാര്‍ സംവിധാനം ചെയ്ത് നായകനായഭിനയിച്ച കറുത്ത ജൂതന്റെ ക്യാമറാമാനായ ശ്രീജിത്ത് വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളം മൂവി മേക്കേഴ്സിന്റെ ബാനറില്‍ ഹസീബ് ഹനീഫ് നിര്‍മ്മിക്കുന്ന കുട്ടനാടന്‍ മാര്‍പാപ്പയുടെ ചിത്രീകരണം ആലപ്പുഴയിലാണ് നടന്നു വരുന്നത്. അലമാരിയിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് ചിത്രത്തിലെ നായിക. ഇന്നസെന്റ്, രമേഷ് പിഷാരടി, ധര്മ്മജന്, അജുവര്‍ഗീസ് എന്നിവരാണ് കുട്ടനാടന്‍ മാര്‍പാപ്പയിലെ മറ്റ് താരങ്ങള്‍.
https://www.facebook.com/Malayalivartha