ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി
ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. നാല് ആഴ്ചത്തെക്കാണ് കേസ് മാറ്റിയത്. കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥര്‍ സുപ്രീം കോടിതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് മാറ്റിയത്.
കേസില്‍ കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാന്‍ നാലാഴ്ചത്തെ സമയം ആവശ്യപ്പെട്ട് കസ്തൂരിരംഗ അയ്യര്‍, ആര്. ശിവദാസന്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കം മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ കസ്തൂരിരംഗ അയ്യരും ആര്. ശിവദാസനും നല്കിയ ഹര്‍ജികളാണ് ജസ്റ്റീസുമാരായ എന്‍.വി. രമണയും അബ്ദുള്‍ നസീറും പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha