ഓഖി ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി
ഓഖി ചുഴലിക്കാറ്റില്‍ മരണസംഖ്യ വീണ്ടും ഉയരുന്നു. കടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെ ചെല്ലാനത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
നേരത്തെ വിഴിഞ്ഞത്ത് നിന്നും അജ്ഞാത മൃതദേഹം കിട്ടിയിരുന്നു. ഈ മൃതദേഹം ശാസ്ത്രീയ പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കോസ്റ്റ് ഗാര്‍ഡ്, നാവിക സേന, തീരസംരക്ഷണ സേന എന്നിവയുടെ നേതൃത്വത്തില്‍ പുറംകടലില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha