Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ


സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...


മുജീബ് റഹ്‌മാനെ പൊലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്... ‘ഒരു പാര എടുക്ക്’ എന്നുൾപ്പെടെ ഉദ്യോഗസ്ഥർ പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാം...

പ്രവാസി ഭർത്താവിനെ തേച്ച് പത്ത് വയസ് കുറഞ്ഞ കൊച്ചുമുതലാളിക്കൊപ്പം എന്തിന് പോയി? സൗന്ദര്യം കൂടിപ്പോയ ഭാര്യയ്ക്ക് പറയാനുള്ളത്...

12 DECEMBER 2017 10:01 AM IST
മലയാളി വാര്‍ത്ത

More Stories...

 ടയര്‍ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം...

സംസ്ഥാനത്ത് താപനിലയില്‍ വര്‍ദ്ധനവ്.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തൃശൂര്‍ കടുക്കും... ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച സുനില്‍കുമാറിനെതിരെ പരാതി; സ്ഥാനാര്‍ത്ഥിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ; ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി; കെ രാധാകൃഷ്ണന് വോട്ട് ചെയ്യണം

മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ഈ വരവ് കേമമാക്കും... പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ; 10.15ന് പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം റോഡ് ഷോ; കനത്ത സുരക്ഷ

ദുരൂഹതകള്‍ക്കൊടുവില്‍ മൊബൈല്‍ ഔട്ട്‌ലറ്റില്‍ നിന്ന് കാണാതായ ഉടമയേയും ജീവനക്കാരിയെയും പോലീസ് പിടികൂടിയതിന് ശേഷം പുറത്തുവ വരുന്നത് ഞെട്ടിക്കുന്ന കഥകളാണ്. തന്നെക്കാൾ പ്രായം കുറഞ്ഞ കിളിന്ത് ചെറുക്കാനുമായി പ്രവാസിയുടെ ഭാര്യ ജീവിക്കാൻ കണ്ടെത്തിയ കാരണങ്ങൾ തനിക്കും കുടുംബത്തിനും വേണ്ടി ജീവിച്ച ഒരു പ്രവാസിയുടെ നെഞ്ച് തകർക്കുന്നതാണ്. കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെയും 7 വയസുകാരിയായ മകളെയും ഓർക്കാനുള്ള ക്ഷമ പോലും പ്രവീണയ്ക്ക് ഉണ്ടായിരുന്നില്ല. തന്നെക്കാള്‍ 10 വയസ് കുറവുള്ള യുവാവുമായി ജീവിക്കാൻ അടവുകൾ എല്ലാം പഠിച്ച പ്രവീണ ആത്മഹത്യാ കുറിപ്പ് എഴുതിവച്ചിട്ടായിരുന്നു നാടുവിട്ടത്.


താൻ മരിച്ചു കഴിഞ്ഞെന്ന് വീട്ടുകാരും, ഭർത്താവും വിശ്വസിക്കണം. അന്വേഷിക്കരുത്. എല്ലാം ഭർത്താവ്‌ ഗൾഫിൽ ചോര നീരാക്കുമ്പോൾ ലൈംഗീക സുഖം തേടി കാമുകനൊപ്പം ജീവിക്കാൻ. ഗൾഫ് മണലാരണ്യത്തിൽ ഭാര്യക്കും മക്കൾക്കും കുടുംബത്തിനുമായി യൗവ്വനം ഹോമിക്കുമ്പോൾ പ്രവീണ എന്ന ഭാര്യ ചെയ്തത്..  പ്രവീണ ഒന്നല്ല..നിരവധി പേർ അനുദിനം ഉണ്ടാകുന്നു.

ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഔട്ട്‌ലെറ്റ്‌ ഉടമയായ വൈക്കിലശ്ശേരി പുത്തന്‍പുരയില്‍ മുഹമ്മദ്‌ അംജദും (23) ഇയാളുടെ ഔട്ട്‌ലെറ്റിലെ ജീവനക്കാരിയായിരുന്ന ഒഞ്ചിയം മനയ്ക്കല്‍ പ്രവീണയു (33)മാണ് ഒളിച്ച് തമാസിക്കുന്നതിനിടെ കോഴിക്കോട് നഗരത്തില്‍ നിന്നും പിടിയിലാകുന്നത്. നഗരത്തില്‍ ജെയില്‍ റോഡിലെ വാടക വീട്ടിലായിരുന്നു ഇരുവരുടെയും താമസം. വാടക വീട്ടിൽ ആരേലും പുറത്ത് വരുന്നൊണ്ടോ എന്നറിയാൻ ഇവർ സി.സി.ടി.വി ക്യാമറ വയ്ച്ചിരുന്നു. ആരു വന്നാലും ഉള്ളിൽ ഇരുന്ന് കാണാം. കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെയും 7 വയസുകാരിയായ മകളെയും ഉപേക്ഷിച്ചായിരുന്നു പ്രവീണ തന്നെക്കാള്‍ 10 വയസ് കുറവുള്ള സ്ഥാപന ഉടമയ്ക്കൊപ്പം നാടുവിട്ടത്.


പോലീസ് പിടിയിലായ പ്രവീണ അന്വേഷണ ഉദ്യോഗസ്ഥരോട് നാടുവിടാനുള്ള കാരണം പറയുന്നത് ഇങ്ങനെ ...


തനിക്ക് ഒരു തുണ വേണം, അതിനുവേണ്ടി അംജാദിനൊപ്പം നാടുവിട്ടു. കുവൈറ്റിലുള്ള ഭർത്താവ്‌ പലപ്പോഴും ഫോൺ വിളിക്കാൻ പോലും സമയം കണ്ടെത്തുന്നില്ല. പരിഗണിക്കുന്നില്ല. ഭർത്താവിന്റെ അസാന്നിധ്യവും സ്നേഹകുറവും മൂലം മറ്റൊരാളുടെ സംരക്ഷണത്തിൽ പോകേണ്ടിവന്നു എന്നാണ്‌ ഭർത്താവിനെ ചതിച്ച പ്രവീണയുടെ ന്യായീകരണം. എന്നാൽ പ്രവീണക്കും, കുഞ്ഞിനും കുടുംബത്തിനും വേണ്ടി കുവൈറ്റിൽ കഠിനാദ്ധ്വാനം ചെയ്യുന്ന ആളായിരുന്നു ഭർത്താവ്‌. ഇതുവരെ കൊടുത്ത പണവും, സ്വർണ്ണവും എന്നാൽ കൈക്കലാക്കിയാണ്‌ പ്രവീണ മുങ്ങിയത്.

ഗൾഫിലുള്ള ഭർത്താക്കന്മാർക്കെല്ലാം മുന്നറിയിപ്പാണ്‌ പ്രവീണയുടെ  ന്യായവാദം. പലപ്പോഴും ഭാര്യമാരെ പിരിഞ്ഞ് യൗവ്വന കാലം മുഴുവൻ പണത്തിനും, കുടുംബം പോറ്റാനും മണലാരണ്യത്തിൽ പൊരുതുന്ന ലക്ഷകണക്കിന്‌ മലയാളി ഭർത്താക്കന്മാരാണ്‌ ഗൾഫിൽ. അവരോടൊപ്പം ചിലവിടേണ്ട ജീവിതം തൊഴിലും ജീവിത പ്രാരാബ്ദവും മൂലം ഗൾഫിൽ കഴിയേണ്ടിവരുന്നു. ഇതിനിടയിൽ പ്രവീണയെ പോലെ മറ്റ് സ്ത്രീകളും ചിന്തിച്ചാൽ പ്രവാസി യുവാക്കളുടെ കാര്യം ആശങ്കയിലാകും.കുടുംബം പുലർത്താൻ ജീവിതം കളഞ്ഞും ഉള്ള ഓട്ടത്തിനൊടുവിൽ സ്വന്തം എന്നു കരുതുന്നത് എല്ലാം തകർന്നാലോ? ചതിക്കപ്പെട്ടാലോ..നൂറു കണക്കിന്‌ കേസുകളാണ്‌ പ്രവീണയുടേതിനു സമാനമായി ഉണ്ടാകുന്നത് എന്നതും ചിന്തിക്കേണ്ടതാണ്‌.


ഒളിച്ചോടി എന്ന് മനസിലാകാതിരിക്കാനാണ്‌ പ്രവീണ ആത്മഹത്യാ കുറിപ്പ് എഴുതിവയ്ച്ചത്. ഒളിച്ചോടിയതാണെന്ന് മനസിലാകാതിരിക്കാന്‍ മാസങ്ങളുടെ ഇടവേള നല്‍കി ദുരൂഹസാഹചര്യങ്ങള്‍ മനഃപൂർവം സൃഷ്ടിച്ചായിരുന്നു ഇരുവരും ചേര്‍ന്ന് പദ്ധതി തയാറാക്കിയത്. ഇത് പ്രകാരം അംജദ് സെപ്റ്റംബര്‍ 11 ന് നാടുവിട്ടു. കാരണം രണ്ട് പേരും ഒന്നിച്ച് മുങ്ങിയാൽ അത് തിരിച്ചറിയും. അംജദ് പോയപ്പോൾ സ്ഥാപനം പ്രവീണ നടത്തി. എന്നാൽ ഫോൺ വിളികൾ തുടർന്നു. രാത്രി സംഗമത്തിന് പലപ്പോഴും കാണാതായ അംജ്ദ് പ്രവീണയേ തേടി വന്നിരുന്നു. ഉടമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പല തവണ പോലീസ് പ്രവീണയെ ചോദ്യം ചെയ്തെങ്കിലും സംശയകരമായി ഒന്നും ലഭിച്ചില്ല. ഇരുവരും മൊബൈല്‍ ഉപയോഗത്തില്‍ അതിവിദഗ്ദ്ധരായിരുന്നതിനാല്‍ ഇവരുടെ ഫോണ്‍ ചോര്‍ത്തി വിവരങ്ങള്‍ ശേഖരിക്കാനുള്ള പോലീസ് നീക്കവും വിജയിച്ചില്ല.

തുടര്‍ന്ന്‍ 17 നായിരുന്നു പ്രവീണ നാടുവിട്ടത്. ആത്മഹത്യാ കുറിപ്പ് തയാറാക്കി വച്ചിരുന്നതിനാല്‍ പ്രവീണ കാമുകനൊപ്പം പോയതായിരുന്നുവെന്ന് വീട്ടുകാര്‍ ഉള്‍പ്പെടെ ആരും സംശയിച്ചില്ല. ഇരുവരും തങ്ങളുടെ ഫോണ്‍ നമ്പരുകള്‍ മുഴുവന്‍ മാറ്റി പുതിയ നമ്പരുകളായിരുന്നു ഉപയോഗിച്ചത്. ഇടയ്ക്ക് ഒരു തവണ മാത്രം പഴയ നമ്പരില്‍ നിന്നും നാട്ടിലുള്ള സുഹൃത്തിനെ വിളിച്ചതാണ് അംജാദിന്‍റെ ഒളിത്താവളം സംബന്ധിച്ച് പോലീസിനു സൂചന ലഭിക്കാന്‍ ഇടയാക്കിയത്.അതേസമയം, ദുരൂഹ സാഹചര്യത്തില്‍ സ്ഥാപന ഉടമയെയും ജീവനക്കാരിയെയും കാണാതായത് നാട്ടില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. നാട്ടുകാര്‍ സംഘടിച്ച് ഇവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്കും നീങ്ങിയിരുന്നു. ഇതിനിടെ അന്വേഷണം വഴി തെറ്റിക്കാനായി തങ്ങളെ മറ്റ്‌ പല സ്ഥങ്ങളിലും വച്ച് കണ്ടതായി ഇവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയിരുന്നു.

ഒടുവില്‍ ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് വടകര പോലീസ് തന്ത്രപൂര്‍വ്വം ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്. പിടിയ്ക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ബൈക്കില്‍ കയറി രക്ഷപെടാന്‍ അംജദ് ശ്രമം നടത്തിയെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.തലശേരി ചൊക്ലി സ്വദേശിനിയാണ് പ്രവീണ. ഓർക്കാട്ടേരിക്ക് സമീപമുള്ള ഒഞ്ചിയത്തേക്കാണ് ഇവരെ വിവാഹം കഴിച്ച് അയച്ചത്. അംജദിന്‍റെ പഴയ ഫോണില്‍ നിന്നുള്ള ഫോണ്‍ വിളിയുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് ഇരുവരെയും വലയിലാക്കിയത്. അന്വേഷണത്തില്‍ പ്രവീണയും അംജദിനൊപ്പമുണ്ടെന്നു പോലീസ് മനസിലാക്കിയിരുന്നു.

പിടിയിലായ ഇരുവരുടെയും വീട്ടിൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തുടർന്ന് ക​ള്ള​നോ​ട്ട് കേ​സി​ലും വ്യാ​ജ ലോ​ട്ട​റി കേ​സി​ലും ഇരുവരും പ്രതികളാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ടയര്‍ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം...  (21 minutes ago)

സംസ്ഥാനത്ത് താപനിലയില്‍ വര്‍ദ്ധനവ്.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (1 hour ago)

തൃശൂര്‍ കടുക്കും... ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച സുനില്‍കുമാറിനെതിരെ പരാതി; സ്ഥാനാര്‍ത്ഥിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ; ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ച്  (1 hour ago)

മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മ  (1 hour ago)

ഈ വരവ് കേമമാക്കും... പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ; 10.15ന് പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ്  (1 hour ago)

പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...  (1 hour ago)

അടയ്ക്കാത്തോട് നാട്ടില്‍ ഇറങ്ങിയ കടുവയെ പിടികൂടാനായില്ല.... ജനസുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ  (2 hours ago)

സമ്പന്ന കുടുംബത്തിലെ ആര്‍മിക്കാരനുമായുള്ള വിവാഹത്തെ എതിര്‍ത്തതിനും പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനും സ്വകാര്യ തെളിവുകള്‍ പുറം ലോകം കാണാതിരിക്കാനും ജ്യൂസ് - കഷായ ട്രയല്‍ റണ്ണിലൂടെ കഷായത്തില്‍ തുരിശ്  (2 hours ago)

 കൊടുംക്രൂരതയ്‌ക്കൊടുവില്‍... ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....  (2 hours ago)

മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ ആരംഭിക്കും....  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓ  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരം...  (3 hours ago)

അത് സഹിക്കാനായില്ല.... കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ ലഭിച്ചില്ല.... വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ചു....  (4 hours ago)

കല്‍പ്പറ്റയില്‍ പനമരം നടവയലില്‍ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (5 hours ago)

സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത  (5 hours ago)

Malayali Vartha Recommends