ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന് നീതി നിഷേധിക്കപ്പെട്ടുവെന്ന് പ്രതിയുടെ അഭിഭാഷകന് അഡ്വ.ആളൂര്‍
ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന് നീതി നിഷേധിക്കപ്പെട്ടുവെന്ന് പ്രതിയുടെ അഭിഭാഷകന് അഡ്വ.ആളൂര്‍. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ അമീറുലിന് നീതി നിഷേധിക്കപ്പെടുകയായിരുന്നു. പ്രതി സംഭവസ്ഥലത്തുണ്ടായിരുന്നു എന്നതുകൊണ്ടുമാത്രമാണ് ശിക്ഷാര്‍ഹനായത്.
കുറ്റക്കാരനെന്ന് തെളിഞ്ഞതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരിക്കും പ്രോസിക്യൂഷന്റെ വാദം. അതിനാല്‍ പ്രതിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് താന്‍ വാദിക്കുമെന്നും അഡ്വ.ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha