ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ
രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണമുണ്ടെങ്കിലും പങ്കെടുക്കാനാകില്ലെന്ന് ദേശീയ പുരസ്കാര ജേതാവായ നടി സുരഭി. നേരത്തെ നിശ്ചയിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് നടി വ്യക്തമാക്കി. ഐ.എഫ്.എഫ്.കെയിലേയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് താന്‍ ആരോടും പരാതി പറഞ്ഞിട്ടില്ലെന്നും സുരഭി പറഞ്ഞു.
എന്നാൽ സമാപന ചടങ്ങില്‍ ആരെയും ഔദ്യോഗികമായി ക്ഷണിക്കുന്ന രീതിയില്ലെന്നും എല്ലാവരും എത്തുകയാണ് ചെയ്യുന്നതെന്നും ചലച്ചിത്ര അക്കാഡമി ചെയര്മാന് കമല്‍ പറഞ്ഞു. ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ സുരഭിയെ ക്ഷണിക്കാത്തത് വലിയ വിവാദമായിരുന്നു.
https://www.facebook.com/Malayalivartha