ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്എഫ്ഐയെ വിമർശിച്ച് കോടിയേരി
എസ്എഫ്ഐയുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ക്യാംപസുകളിൽ ബഹുസ്വരതയ്ക്ക് അവസരം നല്‍കണമെന്നും സങ്കുചിത ചിന്താഗതിയുള്ള മുദ്രാവാക്യങ്ങള്‍ ഉപേക്ഷിക്കണമെന്നും കോടിയേരി വ്യക്തമാക്കി. എസ്എഫ്ഐ സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എഫ്ഐയുടെ മുദ്രാവാക്യങ്ങള്‍ പോലും സങ്കുചിത ചിന്തകള്‍ക്ക് വഴിമാറിയെന്നും കോളേജുകളിലെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊണ്ടുകൊണ്ട് വ്യത്യസ്ത അഭിപ്രായം ചര്‍ച്ച ചെയ്യാന്‍ എസ്എഫ്ഐ മുന്നോട്ടു വരണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ക്യാംപസുകള്‍ സംഘര്‍ഷ വിമുക്തമാക്കാന്‍ എസ്എഫ്ഐ മുന്‍ കൈയെടുക്കണം. ബഹുസ്വരതയെ അംഗീകരിച്ചതാണ് ക്യാംപസുകളില്‍ എസ്എഫ്ഐ വളരാന്‍ കാരണമായതെന്നും കോടിയേരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha