ചാലക്കുടി രാജീവ് വധക്കേസിൽ ഏഴാം പ്രതി സി.പി ഉദയഭാനുവിന് ഇടക്കാല ജാമ്യം
ചാലക്കുടി രാജീവ് വധക്കേസിൽ ഏഴാം പ്രതി സി.പി ഉദയഭാനുവിന് ഹൈക്കോടതി 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യാപിതാവിന്റെ മരണാന്നര ചടങ്ങിൽ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച രാവിലെ 10ന് ചാലക്കുടി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി ജാമ്യം എടുക്കണം.
17 ന് രാവിലെ 10ന് തിരികെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവണം. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യവുമാണ് വ്യവസ്ഥ. അതേസമയം ഉദയഭാനുവിന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
https://www.facebook.com/Malayalivartha