റോബിന്‍ഹുഡ് സ്റ്റൈലില്‍ മോഷണം... ഒടുവില്‍ പിടിയിലായത് ഇങ്ങനെ
റോബിന്‍ഹുഡ് സിനിമ സ്റ്റൈലില്‍ മോഷണം പരമ്പര നടത്തിയ ഐടിഎ സംഘം പോലീസ് പിടിയില്‍. നാലു വര്‍ഷം കൊണ്ട് മുപ്പതോളം മോഷണങ്ങളാണ് സംഘം നടത്തിയത്. സംഘത്തെ കുടുക്കിയത് കൈയ്യിലുണ്ടായിരുന്ന രക്ഷാ ചരട്. ഐഡിബിഐ ബാങ്കിന്റെ പുളിമൂട് ശാഖയിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളെ പിന്തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണമാണ് സംഘത്തെ വലയിലാക്കിയത്.
സിസിടിവി ദൃശ്യങ്ങളില്‍ പരിശോധിച്ചപ്പോള്‍ രണ്ടു പേരില്‍ ഒരാള്‍ ജാക്കറ്റും, മറ്റെയാള്‍ മുഖംമൂടിയും ധരിച്ചിരുന്നു. ഒരാള്‍ തുണി കൊണ്ട് മുഖം പാതിയും മറച്ചിരുന്നു. എന്നാല്‍ എടിഎം ദൃശ്യങ്ങളില്‍ ഒരാളുടെ കൈവശം ഉണ്ടായിരുന്ന ചരട് പ്രതികളെ കണ്ടെത്തുമ്ബോള്‍ ആഷിഖ് എന്ന പ്രതിയുടെ കൈവശവും സമാനമായ ചരട് കണ്ടതോടെയാണ് പ്രതികള്‍ വലയിലാകുന്നത്.
എടിഎം മോഷണം സംഘത്തിന് ഒരു ഹരമായത്. ഒപ്പം പുതിയ സാങ്കേതികവിദ്യ സഹായത്തോടെയാണ് മോഷണം നടത്തി വന്നത്. മൂവരും ഐടിഎ വിദ്യാഭ്യാസമുള്ളവരാണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് എടിഎമ്മിന്റെ പാസ്വേര്ഡ് തകര്‍ക്കാനുള്ള എട്ടു ലക്ഷം രൂപയുടെ മെഷീന് ബംഗളുരുവില്‍ നിന്ന് വാങ്ങാനുള്ള ശ്രമം നടത്തി വരുന്നതിനിടെയാണ് മൂവര്‍ സംഘം പിടിയിലാകുന്നത്. സ്കൂള്‍ കാലം മുതലെ സുഹൃത്തുക്കളായ മൂവര്‍ സംഘം മാലപൊട്ടിക്കലും, മൊബൈല്‍ മോഷണവും നടത്തി തുടങ്ങിയിരുന്നു. അതിനു ശേഷം കഞ്ചാവ് വില്‍പ്പനയും സംഘം നടത്തിവന്നിരുന്നു.
https://www.facebook.com/Malayalivartha