കാസര്‍ഗോഡ് റിട്ട. അദ്ധ്യാപിക കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; ഞെട്ടലോടെ നാട്ടുകാർ
കാസർകോട് ചീമേനിയിൽ മോഷ്ടാക്കളുടെ വെട്ടേറ്റ് റിട്ട. അദ്ധ്യാപിക ജാനകി (65) മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണ ശ്രമത്തിനിടെ റിട്ട. അദ്ധ്യാപകനായ കളേത്തര കൃഷ്ണനും ഭാര്യ ജാനകിക്കും വെട്ടേറ്റത്. ഇരുവരെയും കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നുവെന്നാണ് സൂചന.
മൂന്നംഗ മോഷണ സംഘം രാത്രി 9.30ഓടെയാണ് വീടിനുള്ളിൽ പ്രവേശിച്ചത്. ദമ്പതികള ആക്രമിച്ച് ജാനകി അണിഞ്ഞിരുന്ന മാല, വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ, 50,000 രൂപ എന്നിവയാണ് കവർന്നത്.
https://www.facebook.com/Malayalivartha