കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക സഹായമായി 60 കോടി രൂപ കൂടി നല്‍കുമെന്ന് ധനമന്ത്രി
കെ.എസ്.ആര്.ടി.സിക്ക് സാമ്പത്തിക സഹായമായി ഇനിയും 60 കോടി രൂപ കൂടി അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതടക്കം കെ.എസ്.ആര്.ടി.സിക്ക് ഈ വര്‍ഷം 690 കോടി രൂപ പണമായി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ പുതിയ വണ്ടികള്‍ വാങ്ങുന്നതിന് 325 കോടി രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്ന് 45 കോടി രൂപയും സര്‍ക്കാര്‍ ഗ്യാരണ്ടി നിന്ന് 505 കോടി രൂപ വായ്പയെടുത്തും നല്കി.
കണക്കുകള്‍ പ്രകാരം കെ.എസ്.ആര്.ടി.സിക്ക് ആകെ 1,565 കോടി നല്‍കിയിട്ടുണ്ടെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു. വിവിധ വകുപ്പുകളുടെയും മറ്റു ഏജന്‍സികളുടെയും അഞ്ചു കോടി വരെയുള്ള ബില്ലുകള്‍ക്ക് വെയ്സ് ആന്‍ഡ് മീന്‍സ് നിയന്ത്രണം ഉണ്ടാവില്ല. ഇതിനകം വെയ്സ് ആന്‍ഡ് മീന്‍സ് ക്ലിയറന്‍സിനു വേണ്ടി സമര്‍പ്പിച്ച് ഡോക്കറ്റ് നമ്പരെടുത്തിട്ടുള്ള അഞ്ചു കോടി രൂപ വരെയുള്ള മുഴുവന്‍ ബില്ലുകള്‍ക്കും ഇതോടെ അനുമതിയാകും. കരാറുകാരുടെ 2017 ഏപ്രില്‍ വരെയുള്ള എല്ലാ ബില്ലുകള്‍ക്കും പണം നല്‍കും. മെയ് മാസം മുതലുള്ളവയുടെ പരിശോധന കഴിഞ്ഞാല്‍ ഉടന്‍ പണം അനുവദിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള എല്ലാ ട്രഷറി നിയന്ത്രണങ്ങളും ഒഴിവാക്കി. പക്ഷേ, ട്രഷറിയില്‍ നിന്ന് പണം മാറി മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള അനുവാദം ഉണ്ടാവില്ലെന്നും ധനമന്ത്രി പറഞ്ഞു. റബ്ബര്‍ കൃഷിക്കാര്‍ക്കുള്ള സബ്സിഡി ഇനത്തില്‍ 43 കോടി രൂപ അനുവദിച്ചു. ഇനി 21 കോടിയുടെ ബില്ലുകളാണ് റബ്ബര്‍ ബോര്‍ഡ് അപ് ലോഡ് ചെയ്തിട്ടുള്ളത്. അവയുടെ പരിശോധന പൂര്‍ത്തീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പണം വിതരണം ചെയ്യും.
നെല്ല് സംഭരണത്തിന് ബാങ്കുകള്‍ നല്കിയ അഡ്വാന്‍സുകളില്‍ ആറു മാസം പൂര്‍ത്തിയാക്കിയവയെല്ലാം പലിശ സഹിതം സര്‍ക്കാര്‍ ഇന്ന് പണം അനുവദിക്കുന്നതാണെന്നും ഐസക് അറിയിച്ചു. ഇറച്ചിവെട്ടുകാരന്
https://www.facebook.com/Malayalivartha