ബാർ കോഴക്കേസ് അവസാനിപ്പിക്കാനുള്ള തീരുമാനം ഇടത് മുന്നണിയുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം; ജനങ്ങൾ ഇതിനെ പുച്ഛിച്ച് തള്ളുമെന്നും പി.സി ജോർജ്ജ്
ബാർ കോഴക്കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസ് തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.സി ജോർജ്ജ് എം എൽ എ. ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാം. ഇടത് മുന്നണിയുടേത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണെന്നും ഇത് ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ബാർ കോഴക്കേസിലെ പരാതിക്കാരനായ ബിജു രമേശ് നൽകിയ തെളിവുകൾ കൃത്രിമമാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായി. സാക്ഷി മൊഴികളോ സാഹചര്യത്തെളിവുകളോ ഇല്ലെന്നും ബിജു രമേശ് നൽകിയ തെളിവായ സിഡിയിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും വ്യക്തമായ സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകാനാവില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.
ബാർ കോഴക്കേസ് സംബന്ധിച്ച അന്തിമ റിപ്പോർട്ട് നൽകുന്നതിന് കോടതിയിൽ സമയം ആവശ്യപെട്ടിട്ടുണ്ട്. അതെ സമയം വിജിലൻസ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷൻ എം എം ഹസ്സൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha