കെ.എസ്.ആര്.ടി.സിയില്‍ ഒരുമാസത്തെ പെന്ഷന് ഇന്ന് വിതരണം ചെയ്യും
സര്‍ക്കാര്‍ ധനസഹായം അനുവദിച്ച സാഹചര്യത്തില്‍ കെ.എസ്.ആര്.ടി.സിയില്‍ ഒരുമാസത്തെ പെന്ഷന് ഇന്ന് വിതരണം ചെയ്തേക്കും. വ്യാഴാഴ്ച രാവിലെ കെ.എസ്.ആര്.ടി.സിക്ക് ഫണ്ട് ലഭിക്കുമെന്നാണ് വിവരം. പെന്ഷന് കുടിശ്ശിക അഞ്ച് മാസമായ സാഹചര്യത്തില്‍ കെ.എസ്.ആര്.ടി.സി സര്‍ക്കാറിനോട് ചൊവ്വാഴ്ച ധനസഹായം തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
കെ.എസ്.ആര്.ടി.സിക്കുള്ള ബജറ്റ് വിഹിതവും പദ്ധതി വിഹിതവുമെല്ലാം തീര്‍ന്ന സാഹചര്യത്തില്‍ സാങ്കേതികത്വങ്ങള്‍ മറികടന്നാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഒരുമാസത്തെ പെന്ഷന് ലഭിക്കുമെങ്കിലും പ്രശ്നത്തിന് പൂര്‍ണമായ പരിഹാരംകാണാതെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പെന്‍ഷന്‍കാരുടെ സംഘടനകള്‍.
45 ദിവസമായി വിവിധ രീതിയില്‍ സമരരംഗത്തുള്ള ഇവര്‍ ഈമാസം 25ഓടെ നിയമസഭ മാര്‍ച്ചടക്കം പ്രത്യക്ഷസമരത്തിനൊരുങ്ങുകയാണ്. ശേഷിക്കുന്ന നാല് മാസത്തെ പെന്‍ഷന്റെ കാര്യത്തില്‍ മാനേജ്മെന്‍േറാ സര്‍ക്കാറോ ഒന്നും വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha