വിവാഹത്തിന് സമ്മതിച്ചില്ല; അരിശം മൂത്ത യുവാവ് രാത്രി വീട്ടിൽക്കയറി യുവതിയെയും അമ്മയെയും കുത്തിപരിക്കേൽപ്പിച്ചു
വിവാഹത്തിന് വിസമ്മതിച്ചതിന് യുവാവ് യുവതിയെയും അമ്മയെയും വീട്ടില്‍ക്കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. പയ്യന്നൂർ രാമന്തളി ചിറ്റടിയില്‍ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ ഞ്ജിത്തിനെ (28) പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ വിവാഹം ചെയ്തുതരണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് താല്പര്യമില്ലാത്തതിനാലുണ്ടായ ദേഷ്യം മൂലം രഞ്ജിത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു.
യുവതിയെയും അമ്മയെയും സാരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha