Widgets Magazine
19
Feb / 2018
Monday

14കാരനെ അമ്മ ചുട്ടെരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി അച്ഛൻ രംഗത്ത്... ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത് ഭാര്യയെ രക്ഷിക്കാനുള്ള ഭർത്താവിന്റെ പൊയ്‌മുഖമോ? മകനെ കൊലപ്പെടുത്തിയതില്‍ തനിക്ക് ദു:ഖമില്ലെന്ന് പോലീസിന് മുന്നിൽ ഭാവ വ്യത്യാസമില്ലാതെ ജയ

18 JANUARY 2018 11:46 AM IST
മലയാളി വാര്‍ത്ത

14 കാരനെ അമ്മ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി പിതാവ് രംഗത്ത്. ജയക്ക് മാനസിക രോഗമെന്നാണ് കൊല്ലപ്പെട്ട ജിത്തുവിന്റെ അച്ഛന്റെ വെളിപ്പെടുത്തൽ. കുട്ടി ഇക്കാര്യം അമ്മയോട് വളരെ ക്രൂരമായി പറയാറുണ്ടായിരുന്നെന്നും നിങ്ങള്‍ക്ക് മാനസിക രോഗമാണന്ന് പറഞ്ഞു ആക്ഷേപിക്കാറുണ്ടായിരുന്നെന്നും ജിത്തുവിന്റെ അച്ഛൻ പറയുന്നു. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ജിത്തുവിനെ കൊലപ്പെടുത്താന്‍ അമ്മ അയല്‍വക്കത്തെ വീട്ടില്‍ നിന്നും മണ്ണെണ്ണ വാങ്ങുന്നത് കണ്ടതായാണ് അയല്‍വക്കക്കാരുടെ മൊഴി. കൃത്യം നടത്തിയത് വൈകിട്ട് ആറുമണിക്ക് ശേഷമായിരുന്നു. ഇതിന് ശേഷം ശരീരം വീടിന് പുറക് വശത്തിട്ട് കത്തിച്ചു. കത്തിച്ച ശേഷം അരമതിലിന് മുകളിലൂടെ വലിച്ചിഴച്ച് കൊണ്ടു പോയി. ജിത്തുവിന്റെ മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവുകള്‍ കൊലപാതകത്തിന്റെ ക്രൂരത വ്യക്തമാക്കുന്നവയായിരുന്നു.

കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. കൈകൾ വെട്ടിത്തൂക്കിയും കാൽപാദം വെട്ടി മാറ്റിയ നിലയിലുമായിരുന്നു. വലത്തേകാലിന്റെ മുട്ടിനു താഴെയുള്ള വെട്ട് ആഴത്തിലായതിനാൽ തൂങ്ങിയ നിലയിലായിരുന്നു. വെട്ടേറ്റ് വയർ പൊട്ടി കുടലുകൾ വെളിയില്‍ വന്ന നിലയില്‍ ആയിരുന്നു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

കസ്റ്റഡിയിൽ എടുത്ത ജയമോൾ പോലീസിന്റെ ചോദ്യങ്ങൾക്ക് കൂസലില്ലാതെയായിരുന്നു മറുപടി നൽകിയത്. മാനസിക രോഗിയായ ഒരാൾക്ക് ഇത്ര കൃത്യമായ രീതിൽ കൊലപാതകം നടത്താൻ കഴിയുമോ എന്ന ചോദ്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. കസ്റ്റഡിയിലെടുത്ത ജയയുടെ മൊഴികൾ പലതും പരസ്പ്പര വിരുദ്ധമാണ്. മനഃപൂർവം മാനസിക രോഗമുണ്ടെന്ന്  വരുത്തിത്തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.

മകന്റെ ശരീരത്തില്‍ പിശാച് കൂടിയിട്ടുണ്ടെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് ഏറ്റവും ഒടുവില്‍ ജയമോള്‍ നല്‍കിയിരിക്കുന്ന മൊഴി. മകനെ കൊലപ്പെടുത്തിയതില്‍ തനിക്ക് ദു:ഖമില്ലെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍തൃമാതാവുമായി തര്‍ക്കിച്ചതിനെ തുടര്‍ന്ന് മകനെ കൊലപ്പെടുത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം ഇവര്‍ മൊഴി നല്‍കിയിരുന്നത്. ജിത്തുവിന്റെ ശരീരഭാഗങ്ങള്‍ പൂര്‍ണമായും കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനെ തുടര്‍ന്ന് പൊലീസ് വീട്ടുപരിസരത്ത് വിശദമായ പരിശോധന തുടരുകയാണ്. ശരീരഭാഗങ്ങള്‍ വീട്ടുപരിസരത്ത് തന്നെ ഒളിപ്പിച്ചെന്നാണ് ജയമോള്‍ മൊഴി നല്‍കിയിരിക്കുന്നത്.

എന്നാല്‍ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജയമോളുടെ മൊഴിയില്‍ പൊലീസ് സംശയം പ്രകടിപ്പിക്കുന്നത്. മാത്രവുമല്ല, കൃത്യം താന്‍ സ്വയം ചെയ്‌തെന്നാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതും പൊലീസ് വിശ്വസിച്ചിട്ടില്ല. ഭര്‍തൃമാതാവുമായി ജിത്തു ഓഹരിവിഹിതം സംബന്ധിച്ച് തര്‍ക്കിച്ചെന്നും തുടര്‍ന്ന് താന്‍ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് ജയ ആദ്യം നൽകിയിരുന്ന മൊഴി.

കസ്റ്റഡിയിലെടുത്ത ജിത്തുവിന്റെ അമ്മ ജയമോളുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എസിപി സതീഷ് ചന്ദ്രനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിനയം കൊണ്ടല്ല... ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്  (6 minutes ago)

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (25 minutes ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (1 hour ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (1 hour ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (2 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (3 hours ago)

യു പി എസ് സി ഒഴിവുകൾ  (3 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (3 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (3 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (3 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (3 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (4 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (4 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (4 hours ago)

പാര്‍ക്കിങ് നിയമലംഘകർക്ക് ഇനി പിടി വീഴും ! ; മണിക്കൂറില്‍ 3000 വാഹനങ്ങള്‍ സ്​കാന്‍ ചെയ്യാന്‍ കഴിവുള്ള യു.എ.ഇ നൂതനവിദ്യ നിരത്തിലേക്ക്  (4 hours ago)

Malayali Vartha Recommends