Widgets Magazine
19
Feb / 2018
Monday

അച്ഛനും മകനുണ്ടായിരുന്നത് ഗാഢമായ ബന്ധം; മകന്റെ ഛിന്നഭിന്നമായ മൃതദേഹം കണ്ട് ഹൃദയം നുറുങ്ങിയ അച്ഛനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവരും നാട്ടുകാരും

18 JANUARY 2018 12:55 PM IST
മലയാളി വാര്‍ത്ത

താൻ വരുന്നതും നോക്കി റോഡരികിൽ കാത്ത് നിൽക്കാറുള്ള മകൻ ഇനിയില്ലെന്ന സത്യം വിശ്വസിക്കാൻ പാടുപെടുകയാണ് ജോബ് ജി.ജോൺ. രണ്ട് മാസമായി തുടരുന്ന ശീലമായിരുന്നു ഇത്. ജിത്തു ബൈക്ക് ഓടിക്കാൻ പഠിച്ചശേഷമാണ് വീടിന് മുന്നൂറ് മീറ്റർ അകലെ വന്ന് നിൽക്കാറ്. രാത്രി 8.15 ഓടെ അഞ്ചാലുംമൂട്ടിലെ മെഡിക്കൽ ഹോൾ സെയിൽ കടയിൽ നിന്ന് ജോബ് വീട്ടിലെത്തും.

ഭാര്യാസഹോദരന്റെ കടയിലെ ജീവനക്കാരനാണ് ജോബ്. അച്ഛൻ വരാറാകുമ്പോൾ ജിത്തു വീട്ടിൽ നിന്നിറങ്ങി റോഡിലെത്തും. അവിടെ നിന്ന് ജിത്തുവാണ് ബൈക്ക് ഓടിക്കുന്നത്. വീട്ടിലെത്തിയാലും അച്ഛനൊപ്പമിരിക്കാനും വിശേഷങ്ങൾ പറയാനുമാണ് അവനിഷ്ടം. ചേച്ചി ടീന പുറത്ത് നിന്നാണ് നഴ്സിംഗ് പഠിക്കുന്നത്.

അമ്മ എപ്പോഴും വഴക്കിടുന്നതിനാൽ ജിത്തുവിന് അത്ര പ്രിയമില്ല. ഇനി വിശേഷങ്ങൾ പറയാൻ പൊന്നുമോൻ കൂടെയില്ലെന്ന സങ്കടത്തിലായ ജോബിനെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും കൂട്ടുകാരും ഏറെ പണിപ്പെടുകയായിരുന്നു.

തിങ്കളാഴ്ച രാത്രി 8.30 മുതലാണ് ജിത്തു ജോബിനെ കാണാതായത്. പഠന ആവശ്യത്തിന് സ്കെയിൽ വാങ്ങാൻ കടയിൽ പോയ ശേഷം ജിത്തു വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കാട്ടി ബന്ധുക്കൾ ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ വീടിന് സമീപത്ത് നിന്ന് ദേഹമാസകലം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ജിത്തുവിന്റെ അമ്മ ജയമോളുടെ കൈയിൽ പൊള്ളലേറ്റിരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്. സ്വന്തം വീടിന് പിന്നിൽ വച്ച് മകനെ കൊലപ്പെടുത്തിയ ശേഷം പറമ്പിൽ കൊണ്ടിട്ട് കത്തിക്കുകയായിരുന്നെന്ന് ജയമോൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലയ്ക്ക് ഇവരെ സഹായിച്ച ആളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഇയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജയമോളുമായി അടുപ്പത്തിലുണ്ടായിരുന്ന അദ്ധ്യാപകനാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (3 minutes ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (1 hour ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (1 hour ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (2 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (2 hours ago)

യു പി എസ് സി ഒഴിവുകൾ  (2 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (3 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (3 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (3 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (3 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (3 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (3 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (4 hours ago)

പാര്‍ക്കിങ് നിയമലംഘകർക്ക് ഇനി പിടി വീഴും ! ; മണിക്കൂറില്‍ 3000 വാഹനങ്ങള്‍ സ്​കാന്‍ ചെയ്യാന്‍ കഴിവുള്ള യു.എ.ഇ നൂതനവിദ്യ നിരത്തിലേക്ക്  (4 hours ago)

പോലീസ്, കേരളം നിങ്ങളെ വിശ്വസിക്കുന്നു. പാര്‍ട്ടിയുടെ ഈ കൊലപാതകഭ്രാന്തിന് ഇനിയെങ്കിലും ഒരറുതി വരുത്തിക്കൂടെ  (4 hours ago)

Malayali Vartha Recommends