ആഡംബരക്കാറില്‍ ചുറ്റിക്കറക്കം; യുവാക്കളെ കയ്യോടെ പൊക്കിയപ്പോൾ പോലീസുകാരും ഞെട്ടി
വിനോദസഞ്ചാരികളെന്ന വ്യാജേന ആഡംബരക്കാറില്‍ സഞ്ചരിച്ച കഞ്ചാവുവില്പ്പനക്കാരായ ആറംഗ സംഘം പിടിയില്‍. കൊച്ചി കുമ്പളങ്ങി സ്വദേശികളായ മുട്ടുങ്കല്‍ വീട്ടില്‍ ലിജു (22), മുളക്കാര വീട്ടില്‍ നിബിന് ജോര്‍ജ് (20), കണ്ണമാലി ഞാറാത്ത് വീട്ടില്‍ ഹാരിസ് (20), എമേഴത്ത് വീട്ടില്‍ പെസി ഡോണ്‍ റോബര്‍ട്ട്(20), കൂറ്റുപറമ്പില്‍ അഗസ്റ്റ്യന്‍ ലിജേഷ് (20), കൂട്ടുങ്കല്‍ വീട്ടില്‍ ജിബിന്‍ ജോസഫ് (20) എന്നിവരാണു പിടിയിലായത്.
ഇവരില്‍നിന്ന് 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഒരാഴ്ച മുമ്പ് കമ്പത്തുനിന്നെത്തിച്ച് വില്പന നടത്തിയ കഞ്ചാവിന്റെ ബാക്കിയാണിതെന്നു പ്രതികള്‍ സമ്മതിച്ചു. ചേര്‍ത്തല, തുറവൂര്‍ ഭാഗത്ത് ഇടപാടുകാര്‍ക്കായി കഞ്ചാവ് എത്തിക്കാനായിരുന്നു യാത്ര. ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക്ക് സ്ക്വാഡ് ചേര്‍ത്തല, അരൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഇന്നോവ കാറും പിടിച്ചെടുത്തു. ടിപ്പര്‍ ലോറി ഡ്രൈവറായ ലിജുവും ക്ലീനറായ ഹാരിസും ജിബിന്‍ ജോസഫും ചേര്‍ന്ന് കമ്പത്തുനിന്നാണു കഞ്ചാവ് എത്തിച്ചിരുന്നതെന്നും സംഘാംഗങ്ങള്‍ ചേര്‍ന്ന് ചെറിയ പായ്ക്കറ്റുകളാക്കിയശേഷം ഫോണ്‍ മുഖാന്തിരം ഇടപാട് ഉറപ്പിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നെന്നും എക്സൈസ് പറഞ്ഞു.
https://www.facebook.com/Malayalivartha