നിയമസഭയിലെ കൈയ്യാങ്കളി കേസ് പിന്‍വലിക്കുന്നത് മുഖ്യമന്ത്രിയുടെ യശസിനെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്‍ ആഭ്യന്തരമന്ത്രി
എല്‍.ഡി.എഫ് അംഗങ്ങള്‍ പ്രതികളായ നിയമസഭയിലെ കൈയ്യാങ്കളി കേസ് പിന്‍വലിക്കുന്നത് മുഖ്യമന്ത്രിയുടെ യശസിനെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അക്രമത്തിന് മുഖ്യമന്ത്രി കൂട്ടുനില്‍ക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും തിരുവഞ്ചൂര്‍ പറഞ്ഞു.
കേസില്‍ സര്‍ക്കാറിന്റെ കൈയ്യിലുള്ള സാക്ഷിപ്പട്ടിക സാങ്കേതികം മാത്രമാണ്. അക്രമസംഭവങ്ങള്‍ തല്‍സമയം കണ്ടലോകമെമ്പാടുമുള്ള ജനങ്ങളാണ് കേസിലെ സാക്ഷികള്‍. പ്രതികള്‍ ചെയ്ത കുറ്റങ്ങള്‍ എന്തെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കുറ്റക്കാരെ എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത് ശരിയല്ല. നീതിബോധമുള്ള സര്‍ക്കാറിന് ചേര്‍ന്ന നടപടിയല്ലെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി
https://www.facebook.com/Malayalivartha