സാധാരണ ഗവര്‍ണര്‍മാര്‍ പ്രസംഗം മുഴുവന്‍ വായിക്കാറില്ലെന്നും ആദ്യത്തെയും അവസാനത്തെയും ഭാഗം മാത്രം വായിച്ച് അവസാനിപ്പിച്ച ചരിത്രമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്
സഹകരണ ഫെഡറിലിസത്തെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നെന്ന നയപ്രഖ്യാപന പ്രസംഗത്തിലെ വാചകം ഗവര്‍ണര്‍ പി.സദാശിവം വായിച്ചില്ല. കേരളത്തില്‍ വര്‍ഗീയ ലഹളകളില്ല. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തെയും തദ്ദേശസ്ഥാപനങ്ങളെയും ഉപയോഗിച്ച് ഫെഡറല്‍ സംവിധാനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന വരിയാണ് ഗവര്‍ണര്‍ വിട്ടുകളഞ്ഞത്. അച്ചടിച്ച പ്രസംഗത്തില്‍ ഇതുണ്ട് താനും. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍ താന്‍ അവര്‍ക്കൊപ്പമാണെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സാധാരണ ഗവര്‍ണര്‍മാര്‍ പ്രസംഗം മുഴുവന്‍ വായിക്കാറില്ലെന്നും ആദ്യത്തെയും അവസാനത്തെയും ഭാഗം മാത്രം വായിച്ച് അവസാനിപ്പിച്ച ചരിത്രമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വായിച്ചില്ലെങ്കിലും അച്ചടിച്ച പ്രസംഗമാണ് യഥാര്‍ത്ഥ നയപ്രഖ്യാപനമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ചില സംഘടനകള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും ക്രമസമാധാനനിലയെക്കുറിച്ച് ദേശീയതലത്തില്‍ ഒരുമാസം നീണ്ട കുപ്രചരണം നടത്തിയെന്നും പ്രസംഗത്തില്‍ ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സാമൂഹ്യവികസനത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ തമസ്കരിക്കാന്‍ ശ്രമിച്ചെന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരത്താനും ശ്രമം നടന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിച്ച് ഗവര്‍ണറെ കണ്ട് പരാതികള്‍ നല്‍കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ബി.ജെ.പിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha