വിഷം കഴിച്ച് ആശുപത്രിയിലെത്തിച്ച യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
വിഷം കഴിച്ച് ആശുപത്രിയിലെത്തിച്ച യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. കേണിച്ചിറ മൈലമ്പടി വലിയ പുരയ്ക്കല്‍ സിജു(41) ആണ് ജീവനൊടുക്കിയത്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സിജുവിനെ കഴിഞ്ഞ പതിനെട്ടാം തിയതിയാണ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സിജു ആരോഗ്യം വീണ്ടെടുത്ത് പൂർവസ്ഥിതിയിലായി വരികയായിരുന്നു. എന്നാൽ ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയായപ്പോൾ സുരക്ഷാ ഗാര്‍ഡിനെയും നഴ്സുമാരെയും തള്ളിമാറ്റി ആശുപത്രിയുടെ ആറാം നിലയിലെ ഗ്ലാസ് തകര്‍ത്ത് സിജു ചാടുകയായിരുന്നു. ഇയാൾക്ക് സ്ഥിരമായി ഒരു ജോലി ഇല്ലായിരുന്നു. സിജു ആത്മഹത്യ പ്രവണത കാണിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സുമിയാണ് ഭാര്യ. രണ്ടു കുട്ടികളുണ്ട്. പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്. മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടും ആത്മഹത്യ ചെയ്തത് വീട്ടുകാരെയും ആശുപത്രി അധികൃതരെയും നടുക്കത്തിലാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha