മലപ്പുറത്ത് നാളെ യുഡിഎഫ് ഹർത്താൽ
മലപ്പുറം പെരിന്തൽമണ്ണയിൽ നടന്ന മുസ്ലിം ലീഗ്-സിപിഎം സംഘർഷത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച ജില്ലയിൽ ഹർത്താൽ നടത്തുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ആവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പെരിന്തല്‍മണ്ണ പോളിടെക്നിക്ക് കോളേജില്‍ എം.എസ്.എഫ്-എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് തെരുവ് യുദ്ധമായി മാറിയത്. കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെ പെരിന്തല്‍മണ്ണയിലെ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തകൻ തല്ലി തകര്‍ത്തു.
ലീഗ് ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം പാലക്കാട് പാത ഉപരോധിച്ചു. സിപിഎം പ്രവർത്തകരും നഗരത്തിൽ സംഘടിച്ചതോടെ പ്രവർത്തകർ ഏറ്റുമുട്ടി. നിരവധി പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ നഗരത്തിൽ ശക്തമായ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha