കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപം ലിങ്ക് റോഡിലെ എടിഎം കൗണ്ടറില്‍ നിന്ന് 1.30 ലക്ഷം രൂപ നഷ്ടപ്പെട്ടു
കോഴിക്കോട് നഗരത്തെ ഞെട്ടിച്ച് എടിഎം കവര്‍ച്ച. ഇത്തവണ ഇടപാടുകാര്‍ക്ക് പകരം ഇരയായത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ. കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപം ലിങ്ക് റോഡിലെ എടിഎം കൗണ്ടറില്‍ നിന്ന് 1.30 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. തട്ടിപ്പ് നടത്തിയ യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഉത്തരേന്ത്യക്കാരെന്നു സംശയിക്കുന്ന ഇവര്‍ക്കായി സംസ്ഥാന വ്യാപകമായി പോലീസ് അന്വേഷണം ആരംഭിച്ചു. ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ പണം നിറച്ചശേഷം, തൊട്ടടുത്ത എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുക, എടിഎം ട്രേയില്‍ പണം വന്നാലുടന്‍ മെഷീന് ഓഫ് ചെയ്യുക തുടങ്ങിയവയാണ് പുതിയ തട്ടിപ്പുരീതി.
https://www.facebook.com/Malayalivartha