Widgets Magazine
19
Feb / 2018
Monday

‘പുനർജനിക്കുന്ന വരട്ടാർ’... ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ ലീലാമ്മ മാത്യുവിന് അഭിന്ദന പ്രവാഹം

13 FEBRUARY 2018 10:47 AM IST
മലയാളി വാര്‍ത്ത

അന്തർ ദേശീയ മികച്ച റേഡിയോ പരിപാടിക്കുള്ള ജാക്യുസ് മാത്തേ രാജ്യാന്തര പുരസ്കാരം ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ ലീലാമ്മ മാത്യു സംവിധാനം ചെയ്ത റേഡിയോ ഡോക്കു–ഡ്രാമയായ ‘പുനർജനിക്കുന്ന വരട്ടാർ’ നേടി.

മുൻവർഷങ്ങളിലും ലീലാമ്മ മാത്യു നിരവധി ദേശീയസംസ്ഥാനതല അവാർഡുകളും അന്തർദേശീയ അംഗീകാരങ്ങളും നേടിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കന്റെ ഭാര്യ കൂടിയാണ് ലീലാമ്മ മാത്യു.

ഡൗൺ സിൻഡ്രോം പ്രമേയമാക്കി ലീലാമ്മ മാത്യു സംവിധാനം ചെയ്ത 'സുകൃതം', ബ്രിട്ടിൽ ബോൺ സിൻഡ്രോം പ്രമേയമാക്കി സംവിധാനം ചെയ്ത 'സ്വപ്നക്കൂട്' എന്നീ കുടുംബക്ഷേമ പരിപാടികൾ ഒന്നാം സ്ഥാനത്തോടെ ആകാശവാണിയുടെ 2008-ലെയും 2010-ലെയും ദേശീയ പുരസ്‌ക്കാരങ്ങൾ നേടി. സെറിബ്രൽ പാൾസിയെ ആധാരമാക്കി ലീലാമ്മ മാത്യു രചനയും സംവിധാനവും നിർവഹിച്ച 'ഒന്നു കൈയടിക്കൂ.... പ്ലീസ്' എന്ന കുടുംബക്ഷേമപരിപാടി രണ്ടാം സ്ഥാനത്തോടെ ആകാശവാണിയുടെ 2012-ലെ ദേശീയ പുരസ്‌ക്കാരത്തിന് അർഹമായി.

2010-ലെ ആകാശവാണിയുടെ ദേശീയമത്സരത്തിൽ, മറവിരോഗത്തെ ആധാരമാക്കി ലീലാമ്മ മാത്യു സംവിധാനം ചെയ്ത 'ഓർമ്മമേഘങ്ങൾ' എന്ന പരിപാടി പൊതുജനസേവന പ്രക്ഷേപണവിഭാഗത്തിലും, 2013-ലെ മത്സരത്തിൽ 'മുത്തപ്പൻകാവിലെ അപ്പൂപ്പൻതാടി' എന്ന പരിപാടി കുട്ടികൾക്കുള്ള പരിപാടികളുടെ വിഭാഗത്തിലും മെറിറ്റ് സർട്ടിഫിക്കറ്റുകളോടെ ദേശീയ പുരസ്‌ക്കാരങ്ങൾ നേടി. മഴക്കാല രോഗങ്ങളെ ആധാരമാക്കി 2010-ൽ 'ഒരു കൂട ചൂടാം' എന്ന പേരിൽ ആകാശവാണി പ്രക്ഷേപണം ചെയ്ത ബോധവത്ക്കരണ പരമ്പരയുടെ സംവിധായിക എന്ന നിലയിൽ ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷന്റെ മീഡിയ അവാർഡും 2012-ൽ മികച്ച ആരോഗ്യ കുടുംബക്ഷേമപരിപാടിക്കുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 'നമ്മുടെ ആരോഗ്യം' മീഡിയ അവാർഡും ലീലാമ്മ മാത്യുവിന് ലഭിച്ചു.

2013-ൽ പ്രക്ഷേപണരംഗത്തെ മികവിന് കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ അവാർഡ് ലഭിച്ചു. 12-ാമത് അന്താരാഷ്ട്ര ഇറാൻ റേഡിയോ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന മത്സരത്തിൽ, ലഘു നാടകവിഭാഗത്തിൽ, ലീലാമ്മ മാത്യു സംവിധാനം ചെയ്ത 'ഫിയർ' എന്ന നാടകം തെരഞ്ഞെടുക്കപ്പെടുകയും ഇറാനിൽവച്ച് നടന്ന ഫൈനൽ മത്സരത്തിൽ സംവിധായിക ഫൈനലിസ്റ്റായി പങ്കെടുക്കുകയും ചെയ്തു.

ലീലാമ്മ മാത്യു സംവിധാനം ചെയ്ത നിരവധി റേഡിയോ പരിപാടികൾ അന്താരാഷ്ട്ര മത്സരങ്ങളിൽ ആകാശവാണിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും ദൂരദർശനിലും കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വേദികളിലും സംഗീതപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (18 minutes ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (1 hour ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (1 hour ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (2 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (2 hours ago)

യു പി എസ് സി ഒഴിവുകൾ  (2 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (3 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (3 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (3 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (3 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (4 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (4 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (4 hours ago)

പാര്‍ക്കിങ് നിയമലംഘകർക്ക് ഇനി പിടി വീഴും ! ; മണിക്കൂറില്‍ 3000 വാഹനങ്ങള്‍ സ്​കാന്‍ ചെയ്യാന്‍ കഴിവുള്ള യു.എ.ഇ നൂതനവിദ്യ നിരത്തിലേക്ക്  (4 hours ago)

പോലീസ്, കേരളം നിങ്ങളെ വിശ്വസിക്കുന്നു. പാര്‍ട്ടിയുടെ ഈ കൊലപാതകഭ്രാന്തിന് ഇനിയെങ്കിലും ഒരറുതി വരുത്തിക്കൂടെ  (5 hours ago)

Malayali Vartha Recommends