ഫേസ്ബുക്കിൽ പരിചയപ്പെട്ട പത്താം ക്ലാസ് ഗുസ്തിക്കാരനായ ഫ്രീക്കനുമായി പ്രണയത്തിലായി; ഒളിച്ചോടി വീട്ടിലെത്തിയപ്പോൾ ഫ്രീക്കന്റെ അമ്മ ഗൾഫിൽ... അടിച്ചുപൊളി ലൈഫ്! എല്ലാമുണ്ട് അത്യാവശ്യത്തിനുള്ളതുമാത്രം ഇല്ല: എംകോം വിദ്യാര്‍ത്ഥിനി കണ്ടംവഴിയോടി...
കാമുകന്റെ വീട്ടിൽ കക്കൂസ് പോലും ഇല്ല ഒളിച്ചോടി വന്ന കാമുകി തിരിച്ചോടി പോയി. ആലപ്പുഴ സ്വദേശിനിയും, എംകോം വിദ്യാര്‍ത്ഥിനിയായ ക്രിസ്ത്യൻ യുവതി കളമശ്ശേരി സ്വദേശിയായ പത്താം ക്ലാസ്സ് വിദ്യാഭ്യാസമുള്ള യുവാവിന്റെ ഒപ്പം കഴിഞ്ഞ ദിവസം ഒളിച്ചോടിയത് പ്രദേശങ്ങളിൽ വലിയ വിവാദം ആയിരുന്നു.
കഴിഞ്ഞ മാസം 15നാണ് സംഭവം . ഫെയ്സ്ബുക്ക് വഴിയാണ് യുവാവ് ആലപ്പുഴയിലുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. യുവാവിന്റെ ഒപ്പം ഒളിച്ചോടി വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ അവസ്ഥ യുവതി മനസ്സിലാക്കിയത്. കാമുകന്റെ അമ്മ വിദേശത്താണ്. അവിടെ നിന്നും അമ്മ അയച്ചുകൊടുക്കുന്ന പണം നാട്ടില്‍ ധൂര്‍ത്തടിച്ചു കളയുന്നതാണ് മകന്റെ രീതി.
യുവാവിന്റെ കളമശ്ശേരിയിലെ വീട്ടിൽ എത്തിയപ്പോൾ യുവാവിന്റെ വീട്ടിൽ ഒരു കക്കൂസ് പോലും ഇല്ലെന്ന് തിരിച്ചറിഞ്ഞു ഞെട്ടി പോയ യുവതി തന്റെ അഞ്ചു മാസം നീണ്ട കടുത്ത പ്രണയം വലിച്ചെറിഞ്ഞു തന്റെ വീട്ടുകാരുടെ കൂടെ കഴിഞ്ഞ ദിവസം സ്വവസതിയിലേക്ക് മടങ്ങി .
https://www.facebook.com/Malayalivartha