Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

കൊടുത്തിട്ടും കെടാത്ത തീയായി കണ്ണൂർ മാറുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായ പ്രശസ്ത ലേഖകന്റെ ഹൃദയത്തിൽ തട്ടുന്ന ഒരനുഭവക്കുറിപ്പ്...

18 FEBRUARY 2018 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍

തെയ്യങ്ങളുടെ നാടായ കണ്ണൂരിൽ ഇപ്പോൾ മരണത്തിന്റെ താളുകളുടെ നിറങ്ങളില്‍ അധികവും ചുവപ്പും കാവിയും ഇടകലര്‍ന്നതാണ്. വാക്ക് കൊണ്ട് സമാധാനത്തിന് ആഹ്വാനം ചെയ്യുകയും പ്രവൃത്തിയില്‍ അക്രമങ്ങൾ അരങ്ങേറുകയും ചെയ്യുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായ പ്രശസ്ത ലേഖകന്റെ "ഹൃദയത്തില്‍ പട്ടട എരിയുന്നവര്‍" എന്ന തലക്കെട്ടോടുകൂടിയ അനുഭവക്കുറിപ്പ് വൈറലാകുന്നു.

"ഹൃദയത്തില്‍ പട്ടട എരിയുന്നവര്‍"

യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണന്‍ മാഷ് ക്ലാസ് മുറിയില്‍ കുട്ടികളെുടെ മുമ്ബാകെ കൊത്തിനുറുക്കപ്പെട്ടത് 1999 ഡിസം. 1ന്. തുടര്‍ന്ന് 6 പേര്‍കൂടി ആ ദിവസങ്ങളില്‍ കൊല്ലപ്പെട്ടു. അന്നു ഞാന്‍ ദീപികയില്‍ പത്രാധിപസമിതിയംഗം. കണ്ണീരിലെ കൊലപാതകരാഷ്ട്രീയത്തെക്കുറിച്ച്‌ പഠനപരമ്ബര എഴുതാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. സംഘര്‍ഷഭരിതമായ കണ്ണീരില്‍ക്കൂടി ഒരാഴ്ചയോളം പര്യടനം നടത്തിയശേഷം 'ഹൃദയത്തില്‍ പട്ടട എരിയുന്നവര്‍' എന്ന ലേഖന പരമ്ബര പ്രസിദ്ധീകരിക്കപ്പെട്ടു. അതില്‍ കടന്നുവന്ന ചില വ്യക്തികളും സംഭവങ്ങളും.

1) കിഴക്കേ കതിരൂരില്‍ അനില്‍. ബിജെപി പ്രവര്‍ത്തകനായ അനിലും കുടുംബവും രണ്ടു വര്‍ഷമായി ഒളിവിലാണ്. അനിലിന്റെ വീട് ഇടിച്ചുനിരപ്പാക്കി അതില്‍ നട്ട ഒരു പട്ടടത്തെങ്ങ് ഓലവിടര്‍ത്തി നില്ക്കുന്നു. ബിജെപിക്കാരുടെ സഹായത്തോടെ അനിലിന്റെ രഹസ്യസങ്കേതത്തിലേക്കു യാത്ര. രാത്രി എട്ടുമണിക്ക് എന്റെയും ഫോട്ടോഗ്രാഫര്‍ എംഎം തോമസിന്റെയും കണ്ണുകള്‍ മൂടിക്കെട്ടി വാഹനങ്ങള്‍ മാറി മൂന്നു മണിക്കൂര്‍ നീണ്ട യാത്ര. കാര്‍ യാത്ര കഴിഞ്ഞപ്പോഴാണ് കണ്ണിലെ കെട്ടുമാറ്റിയത്. പിന്നീട് ദുര്‍ഘടമായ വഴിയിലൂടെ ഇരുട്ടത്ത് കുത്തനേ കയറ്റം. ഞങ്ങള്‍ ഒറ്റപ്പെട്ട വീടിന്റെ മുന്നില്‍ എത്തി. കൂടെയുള്ളവര്‍ ചില കോഡുകള്‍ ഉപയോഗിച്ച്‌ വിളിച്ചപ്പോള്‍, കതകിന്റെ പല പൂട്ടുകള്‍ എടുത്തുമാറ്റി അനില്‍ കയ്യിലൊരു മണ്ണെണ്ണ വിളക്കുമായി ഇറങ്ങിവന്നു. പിറകെ നിഴല്‍പോലെ അമ്മയും ഭാര്യയും കുഞ്ഞും. ഭയംകൊണ്ട് പച്ചക്കൂമ്ബാളപോലെ വെളുത്തുവിളറിയ അവരുടെ മുഖങ്ങള്‍ ഇപ്പോഴും ഓര്‍മയിലുണ്ട്.

2) പുല്യോട്ട് രയരോത്ത് അനില്‍കുമാര്‍. തലശേരി സഹകരണ ആശുപത്രിയില്‍ വച്ചാണ് അനിലിനെ കാണുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ഈ ആശുപത്രിയില്‍ പാര്‍ട്ടിക്കാരുടെ കാവലില്‍ കഴിയുന്ന അനിലിന്റെ അടുത്തെത്തുക എളുപ്പമായിരുന്നില്ല. ബോംബു നിര്‍മ്മാണത്തിടിയില്‍ കൈപ്പത്തി രണ്ടും തെറിച്ചുപോകുകയായിരുന്നു. തെങ്ങിനു വട്ടംപിടിച്ചോ ഡസ്കില്‍ കിടന്നിട്ട് അതിനു താഴെവച്ചോ ആണ് ബോംബിന്റെ ഫ്യൂസ് കണക്‌ട് ചെയ്യുന്നത്. പൊട്ടിത്തെറിച്ചാലും കൈകളേ പോകൂ. അങ്ങനെ കണ്ക്‌ട് ചെയ്തപ്പോള്‍ പൊട്ടിയാണ് അനിലിന്റെ കൈകള്‍ തെറിച്ചുപോയത്. ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു. അവിടെ അര്‍ധ അബോധാവസ്ഥയില്‍ കിടന്നപ്പോള്‍ ഒരു കൊതുക് അനിലിന്റെ മൂക്കത്തിരുന്നു. അതിനെ ഓടിക്കാന്‍പോലുമാകാതെ തനിക്കു നിശ്ചലനായി കിടക്കേണ്ടി വന്നു എന്നു പറഞ്ഞപ്പോള്‍ അനിലിന്റെ കണ്ണില്‍ നിന്നു രണ്ടു തുള്ളി കണ്ണീര്‍ അടര്‍ന്നുവീണു.

3) എംവി രാഘവനെന്ന വര്‍ഗശത്രുവിനെ തോലിപ്ക്കാന്‍ കുരുതി കൊടുക്കപ്പെട്ട അഞ്ചു യുവാക്കളുടെ പാവനസ്മരണ ഉറങ്ങുന്ന കൂത്തുപറമ്ബ് രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് അധികം അകലെയല്ലാതെ ചൊക്ലി നോര്‍ത്ത് പുതുക്കുടിയില്‍ ജീവിക്കുന്ന രക്തസാക്ഷിയാണ് പുഷ്പന്‍. കൂത്തുപറമ്ബ് വെടിവയ്പിനിടയില്‍ കഴുത്തിനു വെടിയേറ്റ് ശരീരമാകെ തളര്‍ന്നുപോയ പുഷ്പന്‍. കിടന്നുകിടന്നു പുഷ്പന്‍ ചെറുതായി ചെറുതായി വരുന്നു. പുഷ്പന് പിണറായി സര്‍ക്കാര്‍ പ്രതിമാസ അലവന്‍സ് അനുവദിച്ചിട്ടുണ്ട്.

4) കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനായ പാറാല്‍ ദാസനെ വീട്ടുമുറ്റത്താണ് ദഹിപ്പിച്ചത്. അവിടെ എല്ലാ ദിവസവും ഒരു ചെമ്ബരത്തിപ്പൂ വയ്ക്കാന്‍ മകള്‍ ഏഴുവയസുകാരി നിഷയുണ്ട്. ഷോക്കേറ്റ ഭാര്യ പുഷ്്പവല്ലി ഏറെ നാള്‍ ചികിത്സയിലായിരുന്നു. അമ്മ മാധവി അന്നു വീണതാണ്. എന്നും ഒരേ കിടപ്പാണ്.

5) കുഞ്ഞിപ്പറമ്ബ് കെ. സഹദേവന്‍. ശരീരമാസകലം വെട്ടേറ്റ ഇദ്ദേഹം നാടും വീടും ഉപേക്ഷിച്ച്‌ ഒരു ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിച്ചുതാമസിച്ച്‌ ചികിത്സ നടത്തുന്നു.

6) ഡയമണ്ട് മുക്കില്‍ രോഹിണിയും മക്കള്‍ സൗദാമിനിയും രമയും. രോഹിണിയുടെ രണ്ട് ആണ്‍മക്കളും രണ്ടു വര്‍ഷമായി ഒളിവിലാണ്. അവര്‍ എവിടെയെന്നോ എന്നു മടങ്ങിവരുമെന്നോ ഇവര്‍ക്കറിയില്ല. പെണ്‍മക്കളുടെ വിവാഹപ്രായം കഴിഞ്ഞിട്ട് നാളേറെയായി.

ഇത്തരം ദുരന്തകഥകളുമായി ജീവിക്കുന്ന ഒരുപാട് പേരേ അന്ന് അവിടെ കണ്ടുമുട്ടി. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ചെന്നപ്പോള്‍ ഞെട്ടിപ്പിക്കുന്ന ഒരു കാഴചയുണ്ടായിരുന്നു. അവിടെ കൊല്ലപ്പെട്ടവരുടെ നെടുങ്കന്‍ ലിസ്റ്റ് ബോര്‍ഡുകളില്‍ എഴുതിവച്ചിരിക്കുന്നു!

കണ്ണൂരില്‍ കൊല്ലപ്പെട്ട 99 ശതമാനം പേരും വെറും സാധാരണക്കാരാണ്. പാവപ്പെട്ടവരാണ്. അവരുടെ കുടുംബങ്ങളാണ് അനാഥമായത്. ഭര്‍ത്താവ് മരിച്ചതതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ നിന്ന് ആട്ടിയറക്കപ്പെട്ട് തെരുവില്‍ ശരീരം വില്ക്കുന്ന അമ്മ, ക്രിമിനലുകള്‍ക്ക് വച്ചുംവിളമ്ബിയും നല്കിയശേഷം അന്തിക്കൂട്ടു കിടക്കുന്ന സ്ത്രീകള്‍. എവിടെ തിരിഞ്ഞാലും കഠോരമായ കാഴ്ചകള്‍.

നേതാക്കന്മാര്‍ ഇവിടെ കൊല്ലപ്പെടാറില്ല. അവരുടെ മക്കള്‍ കേരളത്തിനു വെളിയിലും വിദേശത്തുമൊക്കെ പഠിക്കുന്നു. ജോലി ചെയ്യുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടി അറിയാതെ ഇല അനങ്ങില്ല. അവിടെ കാലുകുത്തിയാല്‍ പെട്ടെന്ന് ആളുകള്‍ ചോദ്യശരങ്ങളുമായി എത്തിയിരിക്കും. ജനാധിപത്യത്തിന്റെ തരിമ്ബുപോലും അവിടില്ല. ഈ പ്രദേശം ജനാധിപത്യ കേരളത്തിന്റെ ഭാഗമാണോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (10 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (11 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (12 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (12 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (13 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (13 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (13 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (13 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (18 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (18 hours ago)

ആസ്തി ഇങ്ങനെ  (18 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (18 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (18 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (19 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (19 hours ago)

Malayali Vartha Recommends