പെര്‍മിറ്റ് ഉള്‍പ്പെടെ റദ്ദാക്കുമെന്ന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതോടെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിന് റിവേഴ്സിട്ടു; പലയിടത്തും ബസുകള്‍ ഓടിത്തുടങ്ങി
മുഖ്യമന്ത്രി പിണറായി വിജയന് കണ്ണുരുട്ടിയതോടെ സ്വകാര്യബസ് ഉടമകള്‍ സമരം പിന്‍വലിച്ചു. തിരുവനന്തപുരത്ത് സ്വകാര്യബസുകള്‍ ഓടിത്തുടങ്ങി. പെര്‍മിറ്റ് റദ്ദാക്കുമെന്ന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതോടെയാണ് ഇവര്‍ വഴങ്ങിയത്. പെര്‍മിറ്റ് റദ്ദാക്കാനും ബസ് പിടിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഗതാഗതന്ത്രി എ.കെ ശശീന്ദ്രന് ആര്.ടി.ഒമാരോട് ആവശ്യപ്പെട്ടു. ഇതോടെയാണ് ബസ് ഉടമകള്‍ സമരത്തിന് റിവേഴ്സ് ഗിയറിട്ടത്. ബസ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് രണ്ട് രൂപയാക്കാതെ സമരം പിന്‍വലിക്കില്ലെന്ന വാശിയിലായിരുന്നു സമരക്കാര്‍. മിനിമം ചാര്‍ജ്ജ് കഴിഞ്ഞുള്ള ഫെയര്‍ സ്റ്റേജുകളില്‍ 25 ശതമാനം ചര്‍ജ്ജ് വീണ്ടും വര്‍ദ്ധിപ്പിക്കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും ബസ് ഉടമകള്‍ വഴങ്ങിയല്ല. 12 സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha