വിവാഹം കഴിഞ്ഞെങ്കിലും പ്രണയം കൂടിയിട്ടേയുള്ളൂ...
വിരാട് കോഹ്ലിയുടേയും അനുഷ്കയുടേയും പ്രണയവും വിവാഹവുമെല്ലാം ആഘോഷിച്ചെങ്കിലും വീണ്ടും അവരുടെ പ്രണയം വാര്‍ത്തയാകുകയാണ്.
ഇപ്പോള്‍ ഇരുവരും കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. പശ്ചാത്തലത്തിലെ ചുമരിലുള്ള ചിത്രത്തെ അനുകരിക്കുന്ന തരത്തിലാണ് ഇരുവരും പോസ് ചെയ്തിരിക്കുന്നത്.
അനുഷ്കയും കോഹ്ലിയും ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള ദമ്ബതികളാണെന്ന് ഇരുവരുടെയും ആരാധകര്‍ ചിത്രത്തിന് താഴെയായി അഭിപ്രായപ്പെട്ടിട്ടുമുണ്ട്.
ഡിസംബര്‍ 11ന് ഇറ്റലിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളെല്ലാം ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha