ആദ്യം യുവാവിന്റെ മുഖത്ത് മുളക് പൊടി പ്രയോഗം, പിന്നെ തിളച്ച വെള്ളമൊഴിച്ചു: ഭര്‍തൃമതി അഴിക്കുള്ളിലായി
സഹപ്രവര്ത്തകന് വീട്ടിലെത്തിയപ്പോള്‍ മുഖത്ത് മുളക്പൊടി വിതറിയ ശേഷം ശരീരത്ത് തിളച്ച വെള്ളമൊഴിച്ച കേസില്‍ യുവതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ തിരുവല്ലം ഇടയാര്‍ രാമകൃഷ്ണമന്ദിരത്തില് ബാബുവിനെ (31) തിരുവനന്തപുരം മെഡിക്കല്‍കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കോവളം കമുകിന്‍കുഴി വലിയകുളത്തിന്‍കര സ്വദേശിനിയായ നാദിറ (30)യെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: കോവളം ബീച്ച് പാലസ് ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിലെ കുക്കിംഗ് ജീവനക്കാരാണ് ഇരുവരും. തിങ്കളാഴ്ച വൈകിട്ട് 6.30ന് ബാബു ഹോട്ടലിലെ ജോലികഴിഞ്ഞ് , യുവതിയുടെ ഭര്‍ത്താവില്ലാത്ത സമയം നോക്കി വീട്ടിലെത്തുകയായിരുന്നു. വീടിനുള്ളിലേക്ക് കടന്ന് അല്പ സമയത്തിനകം അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മുളക്പൊടി മുഖത്ത് വിതറുകയും അടുപ്പില്‍ തിളച്ചുകൊണ്ടിരുന്ന വെള്ളം ബാബുവിന്റെ ശരീരത്തില്‍ ഒഴിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി ചൂടുവെള്ളം ശരീരത്ത് വീണ യുവാവ് അവിടെനിന്നും മടങ്ങി ഹോട്ടലിലെത്തി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഐസ് വാട്ടര്‍ ശരീരത്തൊഴിച്ചു. വേദന കൊണ്ട് പുളഞ്ഞ ബാബുവിന്റെ നിലവിളികേട്ട് ഓടിക്കൂടിയ മറ്റ് ജീവനക്കാരാണ് വിവരം കോവളം പൊലീസിനെ അറിയിച്ചത്.
തുടര്‍ന്ന് ഇയാളെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളും വ്യക്തിപരമായ പ്രശ്നങ്ങളുമാണെന്നുമാണ് പൊലീസ് പറയുന്നത്. ബേണ്‍സ് ഐസി യൂണീറ്റില്‍ ചികില്‍സയില്‍ കഴിയുന്ന ബാബു വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോവളം എസ്.ഐ. അജിത്കുമാര്‍, എ.എസ്.ഐ. വിജയകുമാര്‍, ഡബഌയു.പി.സി. മിനി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിബുനാഥ്, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് കോവളം പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha