ഹാദിയയുടെ മതംമാറ്റം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന പിതാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി, കേസ് നാളെ പരിഗണനയില്‍
ഹാദിയയുടെ മതംമാറ്റം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീം കോടതി തള്ളി. മാതാപിതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം ഹാദിയ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് മറുപടി പറയാന്‍ കൂടുതല്‍ സമയം വേണമെന്നാണ് അശോകന്റെ ആവശ്യം.
എന്നാല്‍ ഈ ആവശ്യം തള്ളിയ സുപ്രീം കോടതി, കേസ് നാളെത്തന്നെ പരിഗണിക്കുമെന്നും വ്യക്തമാക്കി. സ്വതന്ത്രയായി ജീവിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് നിര്‍ദ്ദേശിക്കണമെന്നും കഴിഞ്ഞ ദിവസം ഹാദിയ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. വീട്ടുതടങ്കലില്‍ കഴിയവേ തന്നെ സന്ദര്‍ശിച്ചവരെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്ന ഹാദിയ, എന്‍.ഐ.എയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു.
ഷെഫിന് ജഹാനുമായുള്ള വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത് ഹൈദരലി ശിഹാബ് തങ്ങള്‍ ചുമതലപ്പെടുത്തിയ ആളാണെന്നും ഹാദിയയുടെ സത്യവാങ്മൂലത്തിലുണ്ട്.
https://www.facebook.com/Malayalivartha