Widgets Magazine
21
Jun / 2018
Thursday
Forex Rates:

1 aed = 18.53 inr 1 aud = 50.17 inr 1 eur = 78.77 inr 1 gbp = 89.67 inr 1 kwd = 224.96 inr 1 qar = 18.69 inr 1 sar = 18.15 inr 1 usd = 68.05 inr

EDITOR'S PICK


നിക് പ്രിയങ്കയുമായി പ്രണയത്തിലാണ്... നിക്കിന്റെ മുന്‍കാമുകിയുടെ വെളിപ്പെടുത്തല്‍


60 ക്യാമറകൾ, തികച്ചും വ്യത്യസ്തരായ 16പേർ, അടച്ചിട്ട ഒരു വീട്ടിൽ ആകാംഷയുടെ 100 ദിനങ്ങൾ; ഇവരിൽ പലർക്കും, പലപ്പോഴും പല ഭാവങ്ങളായിരിക്കും! ഇവരുടെ രസ തന്ത്രങ്ങളുമായി പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ മോഹൻലാലും ബിഗ്‌ബോസും ജൂൺ 24മുതൽ: മത്സരാര്‍ത്ഥികള്‍ ഇവരാണോ?


എ.ഡി.ജി.പി.യും മകളും തുടങ്ങിവച്ച വിവാദത്തിന് ക്ലൈമാക്‌സ്; വി.ഐ.പി സുരക്ഷ വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍; തിരിച്ചുവിളിക്കുന്നത് 3000 പൊലീസുകാരെ


ചെന്നൈ തെരുവിൽ അലഞ്ഞുനടന്ന കോട്ടയത്തെ കോടീശ്വരി മാഗിക്ക് ഭർത്താവിനെ നഷ്ടപ്പെട്ടിട്ടില്ല; പത്ത് മാസങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടി: കണ്ടു നിന്നവർക്ക് സന്തോഷ കണ്ണുനീരിന്റെ നിമിഷങ്ങൾ നൽകി അയനാവരം അന്‍പകം അഗതിമന്ദിരത്തിലെ ഒത്തുചേരൽ-: നടപടികൾ പൂർത്തിയാക്കി മാഗിയ്ക്ക് ഭർത്താവിനൊപ്പം പോകാമെന്ന് വ്യക്തമാക്കി അനാഥ മന്ദിരം അധികൃതർ


ഖത്തര്‍ എയര്‍വേസില്‍ നടത്തുന്ന ഭിക്ഷാടന ദൃശ്യങ്ങള്‍ പുറത്ത്; ഒരു പ്ലാസ്റ്റിക് പൗച് കൈയില്‍ പിടിച്ചാണ് മധ്യവയസ്‌കന്‍ വിമാനത്തില്‍ ഭിക്ഷയെടുത്തത്

ആർത്തവത്തെകുറിച്ചെഴുതിയ നവമിയുടെ അനിയത്തിക്കുനേരെയും ആർ.എസ്.എസ്കാരുടെ കയ്യാങ്കളി

22 FEBRUARY 2018 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നു മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോരമേഖലകളില്‍ ആവശ്യമാണെങ്കില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ തന്നെ ആളുകളെ മാറ്റി താമസിപ്പിക്കാം, മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും അറിയിപ്പ്

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് ഇവി.ഐ.പി. സംവിധാനം

സ്ത്രീകളെ ശല്യം ചെയ്ത ഇതരസംസ്ഥാന തൊഴിലാളി പൊലീസിനെ ആക്രമിച്ചു

തീവ്രവാദ ബന്ധമുള്ള ഒരു സ്ത്രീ കൂടി കേരളത്തില്‍ നിന്നും അറസ്റ്റില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡയാലിസിസ് സെന്ററില്‍ തീപിടുത്തം

മലയാളകവി കുരീപ്പുഴ ശ്രീകുമാറിനുപിന്നാലെ ആർ.എസ്.എസ്കാരുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് ആര്‍ത്തവത്തേക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ച ബാലസംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് നവമി രാമചന്ദ്രൻ. നവമിയുടെ അനിയത്തിക്ക് നേരെ ആർ.എസ്.എസ്കാരുടെ ഭീഷണിയുണ്ടായിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം രാവിലെ പാല് മേടിക്കാൻ അടുത്ത വീട്ടിൽ പോയ അനിയത്തി ലക്ഷ്മിയെ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ വന്നു മുഖം മറച്ച ആരോ ഇടിച്ചിട്ടു പോയി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങളുടെ തുടർച്ചയായി കൂട്ടി വായിച്ചാൽ ഇതിനു പിന്നിൽ ആർ എസ് എസ് ആണെന്നതിൽ സംശയമില്ലെന്നാണ് നവമി പറയുന്നത്. ഇതുപോലുള്ള ആക്രമണം കൊണ്ട് ഭയപ്പെടുത്തി പുരയ്ക്കുള്ളിൽ തളച്ചിടാമെന്നു ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതു വെറുതെയാണെന്നും നവമി പറഞ്ഞു. 'നിങ്ങൾ നിങ്ങളുടെ ആക്രമണം തുടർന്നോളൂ, പക്ഷെ അതു കണ്ട് പേടിക്കുമെന്നു കരുതണ്ട. ഇതേ രീതിയിൽ മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം'- നവമി പറയുന്നു.

'അമ്പലത്തിന് പുറത്തൊരു മുറി പണിയണം, മാസമുറയ്ക്ക് ദേവിക്കിരിക്കാൻ' എന്ന നവമിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ആർ.എസ്.എസ്കാരെ പ്രകോപിപ്പിച്ചത്. ഇതു വായിച്ചു രക്തം തിളയ്ക്കുന്ന അഭിനവ ഹിന്ദു സംരക്ഷകർക്ക് തെറിവിളി നടത്താനുള്ള പോസ്റ്റ്‌ എന്ന തലകെട്ടോടുകൂടിയാണ് നവമി ഈ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇതിനുശേഷം ആർ.എസ്.എസ്കാർ 'കോളേജിൽ അനാശാസ്യം എസ്.എഫ്.ഐ വനിതാ നേതാവിനെ കോളേജിൽനിന്ന് പുറത്താക്കി' എന്ന തരത്തിലുള്ള പോസ്റ്റുകൾ നവമിയുടെ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുവാൻ തുടങ്ങി. വ്യാജ പ്രചരണം ശക്തമായതോടെ ഇതിനെതിരെ നവമി ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിങ്ങനെ;

''ഭഗത് സിംഗ് ദേശിയവാദികൾ വളരെ നല്ല സംഘടന പ്രവർത്തനം നടത്തുന്നുണ്ട്. എന്തായിരുന്നു ഞാനിട്ട പോസ്റ്റ്‌ എന്ന് ഏകദേശം മുഴുവൻ ആളുകളും കണ്ടതാണ്. അതുമായി ബന്ധമില്ലാത്ത കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ആർ എസ് എസ് കാരായിട്ടുള്ളവർ ഇട്ട കമന്റ്‌സും എല്ലാരും വായിച്ചിട്ടുണ്ടാകും.

(ഇങ്ങനെ കമന്റ്‌ ചെയ്തിട്ട് പോയവരെ വീട്ടിൽ താമസിപ്പിക്കുന്നവരെ സമ്മതിക്കണം, ഒരു ആർ എസ് എസ് കാരനാണ് തെറി അഭിഷേകം നടത്തിയതെങ്കിൽ മനസ്സിലാക്കാം ആ ഒരാളിന്റെ മാനസിക വൈകല്യം ആണെന്ന്, എന്നാൽ മുഴുവൻ ആർ എസ് എസ് കാരും ഒരേ രീതിയിൽ തെറി അഭിഷേകം നടത്തുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത് ആർ എസ് എസ് എന്നാൽ ആഭാസന്മാരും ആഭാസത്തരം മാത്രം പറയുന്നവരും ആണെന്നോ. എന്റെ അനുഭവം അതാണ്‌ തെളിയിക്കുന്നത് )

എന്റെ പ്രൊഫൈൽഉം ഫോട്ടോയും ഒക്കെ വെച്ച് നിരവധി പോസ്റ്റർകളും നല്ല രീതിയിൽ ആർ എസ് എസ് കാര് പ്രചരിപ്പിക്കുന്നുണ്ട്. അതിൽ ഒന്നാണ് താഴെ കാണുന്നത്. ആശയങ്ങൾ കൊണ്ട് സംവാദിക്കാമെങ്കിൽ മാത്രം ആരുമായി വേണമെങ്കിലും സംസാരിക്കാൻ തയ്യാറാണ്. എന്നാൽ ബോധം ഇല്ലാതെ പുലമ്പുന്നവരോട് എന്ത് മറുപടി പറഞ്ഞിട്ടും കാര്യമില്ലാലോ. ചില ആർ എസ് എസ് കാരൊക്കെ കമന്റ്‌ ചെയ്ത കണ്ടു പോസ്റ്റ്‌ മുതലാളി മുങ്ങിയെന്നും മറുപടി കൊടുക്കുന്നില്ല എന്നും. വീട്ടിൽ ഇരിക്കുന്ന അച്ഛനെയും അമ്മയെയും അനിയത്തിയെയും ചേർത്ത് ആഭാസത്തരത്തിൽ ഉള്ള കമന്റ്‌ന് ഇടുമ്പോൾ ഞാൻ എന്താ മറുപടി കൊടുക്കേണ്ടിയിരുന്നത്, തിരിച്ചു അവരുടെയൊക്കെ വീട്ടിൽ ഉള്ളവരെ തെറി പറയണമായിരുന്നോ, എനിക്ക് എന്തായാലും അതിനു കഴിയില്ല. സ്വന്തമായി ഒരു അച്ഛനും അമ്മയും ഉള്ളവർക്കേ അവരുടെ വില അറിയുള്ളു, അങ്ങനെ ഉള്ളവർക്കേ മാന്യമായി സംസാരിക്കാൻ അറിയുള്ളു. കമന്റ്‌ ഇട്ടിട്ടുള്ള ആരും അങ്ങനെ ഉള്ളവരാണെന്നു തോന്നുന്നില്ല. ശ്രീകോവിലിൽ ഇരിക്കുന്ന ദേവിയുടെ കൽപ്രതിമയെ മാത്രം സ്ത്രീ ആയി കണ്ടു ബഹുമാനിക്കാതെ യഥാർത്ഥ മനുഷ്യസ്ത്രീകളെയും ബഹുമാനിക്കാൻ പഠിക്കുക, കുറഞ്ഞ പക്ഷം മാന്യമായി സംസാരിക്കാൻ പഠിക്കുക''- നവമി ഫേസ്ബുക്കിൽ കുറിച്ചു.

ഈ വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ആർത്തവത്തെകുറിച്ചെഴുതിയ നവമിക്കെതിരെയുള്ള ആർഎസ്എസുകാരുടെ ആക്രമണത്തിൽ പ്രതിഷേധിക്കുന്നവർ ഏറെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം: ഒരാളുടെ ശരീരത്തെയും തലച്ചോറിനെയും ആത്മാവിനെയും ഒരുമിച്ച് നിര്‍ത്താന്‍ യോഗ കൊണ്ട് സാധിക്കുമെന്നും ഇത് സമാധാനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി  (8 minutes ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോരമേഖലകളില്‍ ആവശ്യമാണെങ്കില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍  (19 minutes ago)

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് ഇവി.ഐ.പി. സംവിധാനം  (27 minutes ago)

സ്ത്രീകളെ ശല്യം ചെയ്ത ഇതരസംസ്ഥാന തൊഴിലാളി പൊലീസിനെ ആക്രമിച്ചു  (41 minutes ago)

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബാലാവകാശ കമ്മിഷന്റെ നോട്ടീസ്  (1 hour ago)

തീവ്രവാദ ബന്ധമുള്ള ഒരു സ്ത്രീ കൂടി കേരളത്തില്‍ നിന്നും അറസ്റ്റില്‍  (1 hour ago)

മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം; ആര്‍പിഎഫ് കോണ്‍സ്റ്റബിളിനു സസ്‌പെന്‍ഷന്‍  (3 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡയാലിസിസ് സെന്ററില്‍ തീപിടുത്തം  (4 hours ago)

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു  (4 hours ago)

ഇന്ത്യയുടെ പ്രതിഷേധം തള്ളി ബ്രിട്ടണ്‍; വിദ്യാര്‍ഥി വീസനയം പുനഃപരിശോധിക്കില്ലെന്നും ബ്രിട്ടണ്‍  (5 hours ago)

കമല ഹാസന്‍ രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തി; സൗഹൃദം പുതുക്കല്‍ മാത്രമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് കമല്‍ഹാസന്‍  (5 hours ago)

മുംബൈയില്‍ പ്രമുഖ ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ അറസ്റ്റിലായി  (5 hours ago)

ഇന്ത്യോനേഷ്യയില്‍ ബോട്ടപകടം 180 പേരെ കാണാതായി; കയറാവുന്നതിനേക്കാളും മൂന്ന് മടങ്ങ് യാത്രക്കാര്‍ കയറിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍  (5 hours ago)

സ്‌പെയിന്‍ ഒന്നു വിറച്ചു എന്നാലും ജയിച്ചു; ഡീഗോ കോസ്റ്റയുടെ ഗോളില്‍ ഇറാനെതിരെ സ്‌പെയിന് ഒരു ഗോള്‍ ജയം  (6 hours ago)

നായികയാകാനെത്തിയ തന്നെ ഇഷ്ടപ്പെടാതെ സംവിധായകന്‍ ഹരിഹരന്‍ മടക്കി അയക്കുകയായിരുന്നു; കനിഹ പഴശ്ശി രാജയില്‍ കൈതേരി മാക്കം ആയ കഥ  (6 hours ago)

Malayali Vartha Recommends