വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നും മാറ്റിയ ഉത്തരവിനെതിരെ ബാബു സെബാസ്റ്റ്യന്‍ സുപ്രീംകോടതിയില്‍
എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നും മാറ്റിയ ഹൈക്കോടതി ഉത്തരവിനെതിരെ ബാബു സെബാസ്റ്റ്യന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. അപ്പീല്‍ കോടതി അടുത്തമാസം 5-ന് പരിഗണിക്കും.വൈസ് ചാന്‍സലര്‍ക്ക് യൂജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയത്.
ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്ത് വൈസ് ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ബാബു സെബാസ്റ്റ്യന്‍ സുപ്രീം കോടതിയെ സമീപിച്ചത്. 2014 ലാണ് ബാബു സെബാസ്റ്റ്യൻ എംജി സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റത്.
https://www.facebook.com/Malayalivartha