നാട്ടുകാരോട് വിശേഷമൊക്കെ ചോദിച്ച് ഉത്സവം കാണാൻ ഇറങ്ങിയതായിരുന്നു 24കാരി; ശേഷം കേട്ടത് അഞ്ജുവിന്റെ മരണവാർത്ത; താങ്ങാനാകാതെ നാട്ടുകാർ
ക്ഷേത്രോത്സവം കാണാന്‍ പോകുന്നതിനിടയിൽ 24കാരി കുഴഞ്ഞു വീണു മരിച്ചു. ചുഴലിയില്‍ വട്ടച്ചോലയില്‍ ഗംഗാധരന്റെ മകള്‍ അഞ്ജുവാണു മരിച്ചത്. നാട്ടുകാരോട് വിശേഷമൊക്കെ ചോദിച്ച് വളരെ സന്തോഷത്തിലായിരുന്നു യുവതി. തുടർന്ന് വളയം അയ്യപ്പഭജനമഠത്തില്‍ ക്ഷേത്രേത്സവത്തിന്റെ ഭാഗമായി നടന്ന ഉത്സവം കാണാന്‍ പോകുന്നതിനിടയിലായിരുന്നു മരണം. പെട്ടെന്നുള്ള ഹൃദയാഘാതമാണു മരണകാരണം എന്നു കരുതുന്നു.
ബുധനാഴ്ച ഉച്ചയോടെ മൃതദേഹം ചുഴലിയിലെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര് അഞ്ജുവിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി അര്‍പ്പിക്കാന്‍ എത്തി. അഞ്ജുവിന്റെ വേര്‍പാട് ഉൾക്കൊള്ളാൻ കഴിയാതെയിരിക്കുകയാണ് നാട്ടുകാർ.
https://www.facebook.com/Malayalivartha