ക്ഷേത്രോത്സവം കാണാന്‍ സുഹൃത്തുക്കളുമായി കുശലം പറഞ്ഞു നടന്നു... മരണത്തിനു മണിക്കൂറുകള്‍ക്ക് മുൻപും പതിവിലും അതീവ സന്തോഷവതിയായിരുന്നു.. പെട്ടന്നുള്ള ഹൃദയാഘാതമൂലം അഞ്ജുവിനെ മരണം കാർന്നെടുക്കുമ്പോഴും ഉൾക്കൊള്ളാനാകാതെ ബന്ധുക്കളും നാട്ടുകാരും
ചുഴലിയില്‍ വട്ടച്ചോലയില്‍ ഗംഗാധരന്റെ മകള്‍ അഞ്ജു (24)വാണു ക്ഷേത്രോത്സവം കാണാന്‍ എത്തിയതിനിടയില്‍ കുഴഞ്ഞു വീണു മരിച്ചത്. പെട്ടന്നുള്ള ഹൃദയാഘാതമാണു മരണകാരണം എന്നു കരുതുന്നു. വളയം അയ്യപ്പഭജനമഠത്തില്‍ ക്ഷേത്രേത്സവത്തിന്റെ ഭാഗമായി നടന്ന ഉത്സവം കാണാന്‍ പോകുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്. ബുധനാഴ്ച ഉച്ചയോടെ മൃതദേഹം ചുഴലിയിലെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
മരണത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് അഞ്ജു നാട്ടുകാരോടൊക്കെ കുശലന്വേഷണം നടത്തി ടൗണിലേയ്ക്കു പോയിരുന്നു. പിന്നീടു കേട്ടതു മരണവാര്‍ത്തയായിരുന്നു. ഈ വേര്‍പാട് ഉള്‍ക്കൊള്ളന്‍ ഉറ്റവർക്കും നാട്ടുകാര്‍ക്കും സൃഹത്തുക്കും കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha