നമ്മുടെ കുഞ്ഞുങ്ങളെ സൂക്ഷിക്കുക! കട്ടപ്പനയിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
കട്ടപ്പനയിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. അച്ചക്കാനം വെള്ളക്കൂട്ട് ഷിജു-സിന്ധു ദമ്പതികളുടെ മകള്‍ അക്സയെയാണ് അഞ്ജാതന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അക്സ. ഈ സമയത്താണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.
അമ്മ സിന്ധു ബഹളമുണ്ടാക്കുകയും കുട്ടിയെ അയാളില്‍ നിന്നു ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു. ഇതോടെ ഇയാള്‍ സ്ഥലത്തുനിന്നു ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ അയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വണ്ടന്മേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha