തിരുവനന്തപുരം പോത്തൻകോട് ഭാഗത്ത് കാർ കത്തിയമർന്നു... ജനവാസമില്ലാത്ത വഴിയിൽ കണ്ടെത്തിയ കാർ പൂർണ്ണമായും കത്തി നശിച്ചു; മൃതദേഹവും പൂർണമായി വെന്തെരിഞ്ഞു... സംഭവത്തിൽ ദുരൂഹത
തിരുവനന്തപുരം പോത്തൻകോട് വെള്ളാണിക്കൽ പാറ മുകളിൽ കത്തിയമർന്ന കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാണിക്കൽ പാറമുകളിലേയ്ക്ക് പോകുന്ന വഴിയിലെ ജനവാസമില്ലാത്ത വഴിയിലാണ് കാർ കണ്ടെത്തിയത്. കാറും മൃതദേഹവും പൂർണമായും കത്തിയ നിലയിലാണ്.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. സംഭവമറിഞ്ഞു പോത്തൻകോട്, വെഞ്ഞാറമൂട് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയ ശേഷമാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. വാഹനത്തെയോ അതിനുള്ളിൽ മരിച്ച ആളിനെക്കുറിച്ചോ ഇതുവരെയും വ്യക്തതയില്ല.
എന്നാൽ ആറ്റിങ്ങൽ ചെമ്പൂർ സ്വദേശിയാണ് അപകടത്തിൽ പെട്ടതെന്ന് സംശയം നിൽക്കുന്നുണ്ട്. കാറിനുള്ളിലെ മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ദ്ധർ എത്തി തെളിവെടുപ്പ് നടത്തി.
https://www.facebook.com/Malayalivartha